ഗൃഹാതുരസ്മരണകളുയര്‍ത്തിയ ഷിക്കാഗോ കെസിഎസ് ഓണാഘോഷം
Thursday, August 27, 2015 5:01 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷപരിപാടികള്‍ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തി. മാവേലിയായി അരങ്ങിലെത്തിയ സ്റീഫന്‍ ചൊള്ളമ്പേല്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. കോട്ടയം സേക്രട്ട് ഹാര്‍ട്ട് സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെസി മൈക്കിള്‍ തൊട്ടിച്ചിറ ഓണസന്ദേശം നല്‍കി.

കെസിസിഎന്‍എ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലക്കല്‍, ക്നാനായ വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭ തച്ചേട്ട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെസിഎസ് വൈസ് പ്രസിഡന്റ് റോയി നെടുംചിറ എംസി ആയിരുന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് കൃതജ്ഞതയും പറഞ്ഞു. സണ്ണി ഇടിയാലില്‍ (ജോയിന്റ് സെക്രട്ടറി), റ്റിനു പറഞ്ഞാട്ട് (കെസിസിഎന്‍എ ആര്‍വിപി) ഡെന്നി പുല്ലാപ്പള്ളില്‍ (കലാപരിപാടി കോ-ഓര്‍ഡിനേറ്റര്‍), ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ (ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍), റ്റോമി കണ്ണാല ( ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍), സിസ്റര്‍ സേവ്യര്‍, നീന പോട്ടൂര്‍ (കിഡ്സ് ക്ളബ്), ഷോണ്‍ മുല്ലപ്പള്ളില്‍ (കെസിവൈഎല്‍.), ഷാനില്‍ വെട്ടിക്കാട്ട് (കെസിജെഎല്‍), ജെക്സ് നെടിയകാലായില്‍ (കെസിവൈഎല്‍എന്‍എ.), ജിബിറ്റ് കിഴക്കേക്കുറ്റ് (യുവജനവേദി), ഫിലിപ്പ് ഇലക്കാട്ട് (ഗോള്‍ഡീസ്), മാത്യു പുളിക്കത്തൊട്ടിയില്‍ (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു.

മലബാര്‍ കേറ്ററിംഗ് സര്‍വീസ് തയാറാക്കിയ ഓണസദ്യയോടുകൂടിയാണു പരിപാടികള്‍ ആരംഭിച്ചത്. സാബു ഇലവുങ്കല്‍ ചെണ്ടമേളത്തിനു നേതൃത്വം നല്‍കി. ജീവന്‍ തൊട്ടിക്കാട്ട്, ജെസ്ലിന്‍ മുറിപ്പറമ്പില്‍ എന്നിവരായിരുന്നു കലാപരിപാടികളുടെ എംസിമാര്‍. ഡെന്നി പുല്ലാപ്പള്ളില്‍ കോര്‍ഡിനേറ്ററായിരുന്നു. ജോസ് മണക്കാട്ട്, ജീവന്‍ തൊട്ടിക്കാട്ട്, സെല്‍മ നെല്ലാമറ്റം, സിജി പണയപ്പറമ്പില്‍, നീന കുന്നത്തുകിഴക്കേതില്‍, ലൂസി കണിയാലി എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സാംസ്കാരികഘോഷയാത്രയ്ക്കു സജി പൂതൃക്കയില്‍ കമന്ററി നല്‍കി. അനില്‍ മറ്റത്തിക്കുന്നേല്‍, ഡൊമിനിക് ചൊള്ളമ്പേല്‍ എന്നിവര്‍ മീഡിയ പ്രതിനിധികളായിരുന്നു. ഓണസദ്യയുടെ ക്രമീകരണങ്ങള്‍ക്കു ഗ്രേസി വാച്ചാച്ചിറയും, റിസപ്ഷന്‍ കമ്മറ്റിക്കു ബൈജു കുന്നേലും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍