യോങ്കേഴ്സ് സെന്റ് ജോണ്‍സ് പള്ളിയില്‍ യോഹന്നാന്‍ മാംദാനയുടെ പെരുന്നാള്‍
Thursday, August 27, 2015 9:12 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള യോഹന്നാന്‍ മാംദാനയുടെ ഓര്‍മപ്പെരുന്നാള്‍ ഓഗസ്റ് 28, 29 (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു.

28നു (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ചട്ടത്തില്‍ ഗീവര്‍ഗീസ് തോമസ് കോര്‍ എപ്പിസ്കോപ്പ വചന പ്രഘോഷണവും നടത്തുന്നു. 29നു (ശനി) രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരവും തുടര്‍ന്ന് ക്നാനായ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത ആയൂബ് മാര്‍ സില്‍വാനിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും നടക്കും. സ്നേഹവിരുന്നോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. ഈപ്പന്‍ ഊഴമാലില്‍ കോര്‍ എപ്പിസ്കോപ്പയും ഐസക് പൈലി കോര്‍ എപ്പിസ്കോപ്പയുമാണ് ഇടവകയിലെ പുരോഹിത ശുശ്രൂഷകര്‍.

എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഇട്ടന്‍ ജയിംസ് (വൈസ് പ്രസിഡന്റ്) 914 761 9146, ബെന്നി തോമസ് (സെക്രട്ടറി) 914 514 0813, വെല്‍വിന്‍ ഏലിയാസ് (ട്രഷറര്‍) 9144339758.