ഫാ. മത്തായി നൂറനാലിന്റെ ഭാര്യ ഡോ. അന്നമ്മ മത്തായി നൂറനാല്‍ നിര്യാതയായി
Monday, August 31, 2015 2:58 AM IST
സുല്‍ത്താന്‍ ബത്തേരി: മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റിയായിരുന്ന പരേതനായ ഫാ. മത്തായി നൂറനാലിന്റെ ഭാര്യ ഡോ. അന്നമ്മ മത്തായി നൂറനാല്‍ (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. വയനാട്ടിലെ ആദ്യകാല ഹോമിയോ ഡോക്ടറായിരുന്നു ഡോ. അന്നമ്മ.

മക്കള്‍: ജോര്‍ജ് മത്തായി നൂറനാല്‍ (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, കോഴിക്കോട്), ഏബ്രഹാം മത്തായി നൂറനാല്‍ (ചീഫ് സെക്യൂരിറ്റി അഡ്വസര്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍, ജനീവ), ഡോ. ഐസക് മത്തായി നൂറനാല്‍ (സൌഖ്യ ബംഗളൂരു), സാമുവല്‍ മത്തായി നൂറനാല്‍ (എന്‍ജിനിയര്‍ ബംഗളൂരു), ജോണ്‍ മത്തായി നൂറനാല്‍ (സെന്റ് മേരീസ് കോളജ്, ബത്തേരി). മരുമക്കള്‍: റിനി കുന്നത്ത്, ഷലീബ ചിരട്ടംകേരില്‍, സുജ പൂവത്തുങ്കല്‍, ഷീല (ബെംഗളൂര്‍), റെനി താഴേടത്ത്.