ഡാളസ് സൌഹൃദ വേദിയുടെ ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, August 31, 2015 6:08 AM IST
ഡാളസ്: കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ ഏഴിനു രാവിലെ 10നു നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രടറി അജയകുമാര്‍, പ്രോഗ്രം ചെയര്‍മാന്‍ സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ജാതിഭേദമെന്യേ ഡാളസിലെ മലയാളികളുടെ പ്രധാനപ്പെട്ട ഓണഘോഷമാണ് അന്നേ ദിവസം നടക്കുക.

പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ് ഗോപാല പിള്ള, റാന്നി സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. റെജി കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഏബ്രഹാം തെക്കേമുറി (പ്രസിഡന്റ്, കെഎല്‍എസ്), ഫിലിപ്പ് തോമസ് സിപിഎ (നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസന ട്രഷറര്‍), ജോണ്‍സന്‍ തലച്ചല്ലൂര്‍ (വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജണല്‍ ചെയര്‍മാന്‍), സാറാ ചെറിയാന്‍ (റിട്ട. ഹൈ സ്കൂള്‍ ടീച്ചര്‍) എന്നിവര്‍ ഓണാശംസകള്‍ അറിയിക്കും.

സുകു വര്‍ഗീസ് പ്രോഗ്രാം ചെയര്‍മാനായുള്ള ഓണാഘോഷ പരിപാടിയുടെ എംസി ഡാളസിലെ കലാ പ്രതിഭ നിഷാ ജേക്കബ് ആണ്. സുകു വര്‍ഗീസ്, ഷീന അലക്സ് തുടങ്ങിയവര്‍ ആലപിക്കുന്ന ഓണപാട്ടോടുകൂടി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമിടും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍ ഹരി പിള്ള സിപിഎ ആണ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ