ഫൊക്കാന കണ്‍വന്‍ഷന്‍: പുതുമയാര്‍ന്ന പരിപാടികള്‍, സിനിമാ അവാര്‍ഡ്
Tuesday, September 29, 2015 6:57 AM IST
ന്യൂയോര്‍ക്ക്: രണ്ടു ദശാബ്ദത്തിനുശേഷം കാനഡയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ മികവുറ്റ പരിപാടികള്‍ കൊണ്ടും പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ടും മികവുറ്റതായിരിക്കുമെന്നു ഫൊക്കാന ഭാരവാഹികള്‍.

പുതുമയാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുന്ന കണ്‍വന്‍ഷനായി 40ല്‍പരം കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഇന്ത്യാ പ്രസ് ക്ളബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയി ഇട്ടന്‍, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട്, പിആര്‍ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ ആമുഖ പ്രസംഗം നടത്തി.

യുവജനതയെ പങ്കെടുപ്പിക്കാനായി ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും വിവിധ കായികമത്സരങ്ങളും നടത്തും. മിസ് ഫൊക്കാന, മലയാളി മങ്ക മത്സരങ്ങള്‍ വര്‍ണാഭമാക്കുക മാത്രമല്ല, ജഡ്ജിമാരായി അറിയപ്പെടുന്ന സിനിമാതാരങ്ങളെ കൊണ്ടുവരികയും ചെയ്യും. മിസ് ഫൊക്കാനയ്ക്ക് മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.

പ്രവാസി ചാനല്‍ നടത്തിയ നാമി (നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍) അവാര്‍ഡിന്റെ മാതൃകയില്‍ മലയാള സിനിമാ രംഗത്തുള്ളവര്‍ക്കായി പ്രത്യേകം നല്‍കുന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഓണ്‍ലൈന്‍ വോട്ടിംഗ് വഴിയാണ് മികച്ച നടന്‍, നടി, സംവിധായകന്‍ തുടങ്ങി 11 വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞെടുക്കുക. വിജയികളാകുന്നവരെ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കും.

ഫൊക്കാന സ്റാര്‍ സിംഗര്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരമുണ്ടാക്കുകയാണ് മറ്റൊന്ന്. ഇവയ്ക്കു പുറമെ ഗ്ളിംപ്സസ് ഓഫ് ഇന്ത്യ മത്സരം, ഷോര്‍ട്ട് ഫിലിം മത്സരം, സാഹിത്യ മത്സരങ്ങള്‍ എന്നിവയും 56 കളി ടൂര്‍ണമെന്റും സംഘടിപ്പിക്കും.

കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. 850 ഡോളറാണ് ത്രിദിന കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ തുക. മുന്നൂദിവസത്തെ ഹോട്ടല്‍ താമസം, ഇന്ത്യന്‍ ഭക്ഷണം, കലാപരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

ടൊറേന്റോയിലെ മികച്ച ഹോട്ടലായ മാര്‍ക്കം ഹില്‍ട്ടണില്‍ 2016 ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിലാണു കണ്‍വന്‍ഷന്‍.

ഒക്ടോബര്‍ 24നു ന്യൂജേഴ്സിയില്‍ ജനറല്‍ബോഡി സമ്മേളനം നടക്കുമെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. ലീല മാരേട്ട്, പോള്‍ കറുകപ്പള്ളില്‍, ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, ജോയി ഇട്ടന്‍, ടെറന്‍സണ്‍ തോമസ്, ലൈസി അലക്സ്, ശബരിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

ഫൊക്കാന അവാര്‍ഡിനുള്ള വോട്ടിംഗ് ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ ആയിരിക്കും. ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14നു നടക്കുമെന്ന് റീജണല്‍ സെക്രട്ടറി അലക്സ് തോമസ് അറിയിച്ചു.

പത്രസമ്മേളനത്തില്‍ വി.എ. ഉലഹന്നാന്‍, സുധാ കര്‍ത്ത, കെ.പി. ആന്‍ഡ്രൂസ്, ശോശാമ്മ ആന്‍ഡ്രൂസ്, ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, തോമസ് കൂവള്ളൂര്‍, ഗണേഷ് നായര്‍, ഷാജിമോന്‍ വെട്ടം, ജോണ്‍ പോള്‍, രാജന്‍ ജേക്കബ്, ബാല വിനോദ്, ജസി കാനാട്ട്, ഡോ. നന്ദകുമാര്‍ ചാണയില്‍, ജോര്‍ജുകുട്ടി ഉമ്മന്‍, രാജന്‍ ടി. ജേക്കബ്, ലിജോ ജോണ്‍, ഷാജി വര്‍ഗീസ്, മാധവന്‍ ബി. നായര്‍, ജോസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമ പ്രവര്‍ത്തകരായ ജോക്കബ് റോയി, സണ്ണി പൌലോസ്, ടാജ് മാത്യു, ജോസ് കാടാപ്പുറം, സുനില്‍ ട്രൈസ്റാര്‍, ജോര്‍ജ് ജോസഫ്, ജെ. മാത്യൂസ്, പ്രിന്‍സ് മാര്‍ക്കോസ്, ജേക്കബ് മാനുവല്‍, മാത്യു മുണ്ടാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം