ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ആരംഭിക്കുന്നു
Thursday, October 1, 2015 5:09 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ആരംഭിക്കാന്‍ തീരുമാനിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജെസി റിന്‍സി ആയിരിക്കും ചര്‍ച്ചാവേദിയുടെ കണ്‍വീനര്‍.

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ആശയ സംവാദം നടത്താനും അത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുവാനും പരിശ്രമിക്കുക എന്നതാണ് ഈ ചര്‍ച്ചാവേദികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും അറിയിച്ചു.

ഏതൊക്കെ വിഷയത്തിലാണ് സംവാദം നടത്തുകയെന്നും, എവിടെവെച്ചായിരിക്കുമെന്നും നേരത്തെ അറിയിക്കുന്നതും, താത്പര്യമുള്ള ആര്‍ക്കും ഈ ചര്‍ച്ചാവേദിയില്‍ പങ്കെടുക്കാവുന്നതുമായിരിക്കും. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം