കാറിന് മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്സിക്യൂട്ട് ഡയറക്ടര്‍ മരിച്ചു
Tuesday, October 6, 2015 5:01 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി ചാപ്റ്റര്‍ ലുക്കേമിയ ലിംഫോമ സൊസൈറ്റി എക്സിക്യൂട്ട് ഡയറക്ടര്‍ സ്റ്റെയ്സി വെതേഴ്സ് (46) ഓടിച്ചിരുന്ന കാറിനു മുകളില്‍ മരം വീണു മരിച്ചതായി കോള്‍ട്ട്സ് നെക്ക് ടൌണ്‍ഷിപ്പ് പൊലീസ് സ്ഥിരീകരിച്ചു.

ഒക്ടോബര്‍ മൂന്നിനു ശനിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കടപുഴകിയ മരം സ്റ്റെയ്സി സഞ്ചരിച്ചിരുന്ന കാറില്‍ പതിക്കുകയായിരുന്നു. സ്റ്റെയ്സി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

കാന്‍സര്‍ സൊസൈറ്റിക്കുവേണ്ടി ഏഴു മില്യണ്‍ ഡോളര്‍ പിരിച്ചെടുക്കുന്നതിന് പ്രധാന പങ്കുവഹിച്ച സ്റ്റെയ്സിയുടെ മരണം രക്താര്‍ബുധം ബാധിച്ച് ചികിത്സയിലിക്കുന്ന രോഗിക്കള്‍ക്ക് തീരാ നഷ്ടമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

രക്താര്‍ബുധം ബാധിച്ചു മരിച്ചിരുന്ന ഓരോ രോഗികളേയും സ്വന്തം കുടുംബാംഗങ്ങളെ പോലെ ശുശ്രൂഷിക്കുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനും സ്റ്റെയ്സി പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ചാരിറ്റി ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ ഷെവ് ലിന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍