ന്യൂയോര്‍ക്കില്‍ കല്ലറ സംഗമം ഒക്ടോബര്‍ 24ന്
Tuesday, October 6, 2015 5:02 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് ഭാഗത്തു നിവസിക്കുന്ന കല്ലറ നിവാസികളുടെ ഒരു സംഗമം ഒക്ടോബര്‍ 24ന് ശനിയാഴ്ച വൈകുന്നേരം അഞ്ചിനു ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസന്‍ അവന്യൂവില്‍ നടത്തും. കല്ലറയിലും സമീപ പ്രദേശങ്ങളായ വൃത്തപ്പള്ളി, മാന്‍വെട്ടം, മധുരവേലി തുടങ്ങിയ പ്രദേശത്തുകാരുടേയും അവരുടെ ജീവിത പങ്കാളിയേയും കുട്ടികളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ വിരുത്തി (516 643 7983), സാബു തടിപ്പുഴ (917 843 4762).