കിരണ്‍ എലുവങ്കലിന് കൊളംബസ് നസ്രാണി അവാര്‍ഡ്
Wednesday, October 7, 2015 12:43 AM IST
ഒഹായോ: സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ സമയവും, താലന്തുകളും പങ്കുവെയ്ക്കുന്നവര്‍ക്കുവേണ്ടി സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഏര്‍പ്പെടുത്തിയ കൊളംബസ് നസ്രാണി അവാര്‍ഡിന് കിരണ്‍ എലുവങ്കല്‍ അര്‍ഹനായി.

കോട്ടയം ജില്ലയിലെ ഉഴവൂരില്‍ സ്റീഫന്‍ ജോസഫ്- മോളി സ്റീഫന്‍ ദമ്പതികളുടെ മകനായി ജനിച്ച കിരണ്‍ മാതാപിതാക്കളുടെ ജോലി സാഹചര്യങ്ങളാല്‍ പ്രഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത് കുവൈറ്റിലായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറായ കിരണ്‍ കൊളംബസില്‍ അമേരിക്കന്‍ ഇലക്ട്രിക് പവ്വര്‍ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. ഭാര്യ: ഐറിന്‍. മകന്‍: ലയാം.

സെന്റ് മേരീസ് മിഷന്‍ പി.ആര്‍.ഒ ആയ കിരണ് കൊളംബസില്‍ വച്ചു നടത്തിയ പ്രത്യേക ചടങ്ങില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ സി.എം.ഐ അവാര്‍ഡ് സമ്മാനിച്ചു. ട്രസ്റി ജില്‍സണ്‍ ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം