കെഎച്ച്എന്‍എ ശുഭാരംഭം ഒക്ടോബര്‍ 17നു ഡിട്രോയിറ്റില്‍
Thursday, October 8, 2015 5:25 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015- 17 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ ശുഭാരംഭ ചടങ്ങുകള്‍ ഒക്ടോബര്‍ 17-നു (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ നടക്കുന്നതാണ്.

2017-ല്‍ നടക്കുന്ന കേരളാ ഹിന്ദു കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന സിറ്റിയായ ഡിട്രോയിറ്റിലുള്ള ഫെര്‍മിങ്ടന്‍ ഹില്‍സിലുള്ള കലാക്ഷേത്ര ടെമ്പിള്‍ ഓഫ് ആര്‍ട്സ് ഓഡിറ്റോറിയത്തിലാണു ചടങ്ങുകള്‍ നടക്കുക.

ശുഭാരംഭ ചടങ്ങിനോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍, സാംസ്കാരിക സമ്മേളനം, ഒമ്പതാമത് ഗ്ളോബല്‍ ഹിന്ദു കണ്‍വന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ നടക്കും.

ശുഭാരംഭ ചടങ്ങുകളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേന്ദ്രന്‍ നായര്‍ (248 525 2351), രാജേഷ് കുട്ടി (248 320 1400), ശശിധരന്‍ നായര്‍ (832 860 0371) എന്നിവരുമായി ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം