ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ തിരുനാള്‍ ആചരിച്ചു
Thursday, October 8, 2015 5:26 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്റ്റെംബര്‍ 27 ഞായറാഴ്ച രാവിലെ 9.45 ന് റവ. ഫാ. ജോസെഫ് കല്ലടാന്തിയിലിന്റെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മങ്ങള്‍ നടന്നത്.

സെന്റ് വിന്‍സെന്റ് ഡി പോള്‍ തന്റെ ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതുപോലെ മറ്റുള്ളവരെ സഹായിച്ച് കൂടുതല്‍ അനുഗ്രഹം പ്രാപിക്കണമെന്നു തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ കല്ലടാന്തിയിലച്ചന്‍ വിശദീകരിച്ചു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയംഗങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട കല്ലടാന്തിയിലച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി യോഗത്തില്‍, പ്രാരംഭപ്രാര്‍ത്ഥന, ബൈബിള്‍ വായിച്ചു ധ്യാനിക്കുക, എന്നിവക്കുശേഷം പ്രസിഡന്റ് മാത്യു ഇടിയാലില്‍, ജോസെഫ് കല്ലടാന്തിയിലച്ചനു വിശുദ്ധബലിയര്‍പ്പിച്ചതിനും, നല്ല സന്ദേശത്തിനും നന്ദി പറയുകയും, യോഗത്തിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ജയ്മോന്‍ പടിഞ്ഞാറേലിനെ അഭിനന്ദിക്കുകയും, തിരുനാളിനു നേര്‍ച്ച അപ്പം കൊണ്ടുവന്ന മുന്‍ പ്രസിഡന്റ് സണ്ണി മൂക്കേട്ടിനു നന്ദി പറയുകയും ചെയ്തു. അതിനുശേഷം സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോര്‍ട്ട് വായിച്ചു പാസാക്കി. തുടര്‍ന്നു ഭാരവാഹികളായ തങ്കമ്മ നെടിയകാലായില്‍ (ജോയിന്റ് സെക്രട്ടറി), കുര്യന്‍ നെല്ലാമറ്റം (ട്രഷറര്‍) എന്നിവര്‍ക്കും, മുന്‍ ഭാരവാഹികള്‍ക്കും, ഈ തിരുന്നാള്‍ ഭംഗിയായി ആഘോഷിക്കാന്‍ സഹായിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ബിനോയി കിഴക്കനടി നന്ദി പറയുകയും, സമാപനപ്രാര്‍ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി