ന്യൂയോര്‍ക്കില്‍ സരസ്വതി അവാര്‍ഡ് ഡിസംബര്‍ 12ന്
Friday, November 6, 2015 8:41 AM IST
ന്യൂയോര്‍ക്ക്: പതിനെട്ടാമത് സരസ്വതി അവാര്‍ഡ് ഡിസംബര്‍ 12നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും. ക്യൂന്‍സ് ബെല്‍റോസ്റിലെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് ഹാളില്‍ രാവിലെ 10നാണു മത്സരങ്ങള്‍. വൈകുന്നേരം ആറിനു അവാര്‍ഡു ദാനവും തെരഞ്ഞെടുക്കപ്പെട്ട കലാരൂപങ്ങളുടെ പ്രകടനവും ഉണ്ടാകും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് സ്റേറ്റുകളിലെ വിവിധ നൃത്ത, സംഗീത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും സാമൂഹ്യനൃത്തവും ഉണ്ടായിരിക്കും.

നാലു മുതല്‍ 20 വയസുവരെ പ്രായമുള്ള നൃത്ത, സംഗീത വിദ്യാര്‍ഥികള്‍ക്കു നവംബര്‍ 25 വരെ മത്സരത്തിനു രജിസ്റര്‍ ചെയ്യാം. ഇന്ത്യന്‍ ഭാഷാഗാനം, ക്ളാസിക്കല്‍ സംഗീതം, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, ഭരതനാട്യം, നാടോടിനൃത്തം എന്നീ വിഭാഗങ്ങളിലാണു മത്സരം.

വിവരങ്ങള്‍ക്ക്: ജോജോ തോമസ് 516 455 9739, മാത്യു സിറിയക് 516 294 7718, ഡോ. അശോക് കുമാര്‍ 516 385 6150, സെബാസ്റ്യന്‍ തോമസ് 516 681 8665, മറിയ ഉണ്ണി 516 825 0394, ബി. അരവിന്ദാക്ഷന്‍ 516 616 0233.