'ഒരുമ 2015' പ്രകാശനം ചെയ്തു
Saturday, November 7, 2015 4:53 AM IST
കാല്‍ഗറി: കാല്‍ഗറി സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ 'ഒരുമ 2015' -ന്റെ പ്രകാശനം ആല്‍ബര്‍ട്ട് എംഎല്‍എ പ്രസാദ് പാണ്ഡേ നിര്‍വഹിച്ചു. 'ഒരുമ 2015'-നോടനുബന്ധിച്ചു നൂറില്‍പ്പരം കലാകാരന്മാര്‍ പങ്കെടുത്ത നൃത്തസംഗീത വിരുന്നും ഒരുക്കിയിരുന്നു.

ചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക് ക്യൂണിറ്റി ഡയറക്ടര്‍ ഫാ. സാജോ പുതുശേരി, കോ-ഓര്‍ഡിനേറ്റര്‍ അലക്സ് മാത്യു കടകംപള്ളില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിന്റോ മാത്യു