എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് റിട്രീറ്റും, കോളജ് ഫെയര്‍ ഡേയും നടത്തി
Tuesday, November 10, 2015 7:39 AM IST
ഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 21 ദേവാലയങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു വിവിധതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുത്തു പ്രവര്‍ത്തിക്കുന്നു.

ഈവര്‍ഷത്തെ യൂത്ത് റിട്രീറ്റ് നവംബര്‍ 13-നു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (9999 , ഏൃമിൃ്യ ഞറ, ജവശഹമറലഹുവശമ, ജഅ 19115) നടത്തുന്നതാണ്. റിട്രീറ്റിലെ മുഖ്യ വിഷയം 'ഉലമഹശിഴ ംശവേ എലമൃ' എന്നതാണ്. റിട്രീറ്റുകളില്‍ പ്രഭാഷണങ്ങള്‍ നടത്തി വളരെയധികം പരിചയമുള്ള റവ. റോയി തോമസ് (സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി) ആണു മുഖ്യ പ്രഭാഷകനായി എത്തുന്നത്. ഈ യൂത്ത് റിട്രീറ്റില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിലെ എല്ലാ ദേവാലയങ്ങളിലേയും യുവതീയുവാക്കളെയും സ്വാഗതം ചെയ്യുന്നതായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സുമോദ് ജേക്കബ് അറിയിച്ചു.

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി കോളജിലേക്കു പോകാന്‍ തയാറെടുക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വളരെ വിശദവും വിജ്ഞാനപ്രദവുമായ 'കോളജ് ഫെയര്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ എയ്ഡ് ഡേ' നവംബര്‍ 15-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (1009, ഡിൃൌവ അ്ല,ജവശഹമറലഹുവശമ, ജഅ 19111 ) നടക്കുുന്നതാണ്. റോസ്മോണ്ട് കോളജ്, ടെമ്പിള്‍ യൂണിവേഴ്സിറ്റി, ന്യൂമാന്‍ യൂണിവേഴ്സിറ്റി, ഈസ്റേണ്‍ യൂണിവേഴ്സിറ്റി, ഇമ്മാക്കുലാറ്റാ യൂണിവേഴ്സിറ്റി, ഗയ്നീഡ് യൂണിവേഴ്സിറ്റി, വില്ലനോവ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ സഹകരണത്തിലാണു സംഘടിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്