വര്‍ഗീസ് പി. തോമസ് നിര്യാതനായി
Sunday, November 15, 2015 6:36 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ അക്കൌണ്ടന്റും ആയുഷ്കാല മെംബറുമായ കോഴഞ്ചേരി പുത്തന്‍പറമ്പില്‍ വര്‍ഗീസ് പി. തോമസ് (67) ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ നിര്യാതനായി. സംസ്കാരം പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍.

പ്രസിഡന്റ് സാബു സ്കറിയുടെ നേതൃത്വത്തില്‍ മാപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വര്‍ഗീസ് പി. തോമസിന്റെ സഹോദരനും മാപ്പിന്റെ ബോര്‍ഡ് ഓഫ് ട്രസ്റീസ് അംഗവും മുന്‍ പ്രസിഡന്റുമായ അലക്സ് അലക്സാണ്ടറിന്റെ ഭവനത്തിലെത്തി അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം