കെസിഎസ്എംഡബ്ള്യു ജിംഗിള്‍ ബെല്‍സ് 2015
Friday, November 20, 2015 10:21 AM IST
വാഷിംഗ്ടണ്‍: കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണിന്റെ ക്രിസ്മസ്/ ന്യൂഈയര്‍ പ്രോഗ്രാം ജിംഗിള്‍ ബെല്‍സ് 2015, ഡിസംബര്‍ 12 നു (ശനി) വൈകുന്നേരം അഞ്ചിനു വെര്‍ജീനിയായിലെ സ്റെര്‍ലിംഗ് പാര്‍ക്ക് ഹൈസ്കൂളില്‍ നടക്കും.

മേരിലാന്റ്, വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡിസി പ്രദേശങ്ങളിലെ പ്രതിഭകളുടെ കലാവിരുന്നിനു പുറമേ ക്രിസ്മസ് സ്റാര്‍ മേക്കിംഗ് മത്സരവും ജിംഗിള്‍ ബെല്‍സ് 2015 ല്‍ ഉണ്ടായിരിക്കുമെന്നു പ്രസിഡന്റ് ജിനേഷ് കുമാര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് പ്രസിഡന്റ് (ജിനേഷ്കുമാര്‍), സെക്രട്ടറി (സുരേഷ് നായര്‍), ട്രഷറര്‍ (സന്ദീപ് പണിക്കര്‍), എന്റര്‍ടെയ്ന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ (ദലയമ ചമ്ലലറ) എന്നിവരില്‍ ആരുമായും ബന്ധപ്പെടുകയോ കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ വെബ്സൈറ്റ് ംംം.സരാം.ീൃഴ സന്ദര്‍ശിക്കുകയോ ചെയ്യുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം