നൈനാന്‍ ജോര്‍ജ് നിര്യാതനായി
Monday, November 23, 2015 7:17 AM IST
ഹൂസ്റണ്‍: പുനലൂര്‍ പേപ്പര്‍ മില്‍ മുന്‍ ഉദ്യോഗസ്ഥന്‍ ചെമ്മന്തൂര്‍ പത്തേക്കര്‍ നൈനാന്‍ ജോര്‍ജ് (93) നിര്യാതനായി. സംസ്കാരം നവംബര്‍ 21-നു ശനിയാഴ്ച പേപ്പര്‍മില്‍ റോഡ് ഐപിസി സിയോണ്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തി.

ഭാര്യ: അന്നമ്മ. മക്കള്‍: ആലീസ് തോമസ് (ഹൂസ്റണ്‍), സൂസന്‍ ചെറിയാന്‍ (പുനലൂര്‍), എലിസബത്ത് തോമസ് (ഫിലഡല്‍ഫിയ), ഫിന്നി ജോര്‍ജ് (ഫിലഡല്‍ഫിയ), ഷെര്‍ലി വര്‍ഗീസ് (ഹൂസ്റണ്‍), റോയ് ടി. ജോര്‍ജ് (ഹൂസ്റണ്‍). മരുമക്കള്‍: ജോര്‍ജ് പി. തോമസ് (ഹൂസ്റണ്‍), പാസ്റര്‍ പി.എസ് ചെറിയാന്‍ (പുനലൂര്‍), വര്‍ഗീസ് തോമസ് (ഫിലഡല്‍ഫിയ), എലിസ് ജോര്‍ജ് (ഫിലഡല്‍ഫിയ), തപോസ് വര്‍ഗീസ് (ഹൂസ്റണ്‍), ജൂലി ജോര്‍ജ് (ഹൂസ്റണ്‍).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി