ന്യൂ ഓര്‍ലിയന്‍സില്‍ വെടിവയ്പ്; 16 പേര്‍ക്ക് പരിക്ക്
Monday, November 23, 2015 8:59 AM IST
ന്യൂ ഓര്‍ലിയന്‍സ്: അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സ് ബണ്ണി ഫ്രണ്ട് പാര്‍ക്കില്‍ നവംബര്‍ 22നു (ഞായര്‍) രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന വെടിവയ്പില്‍ പതിനാറു പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലാണു വെടിവയ്പുണ്ടായത്. വെടിവയ്പു നടത്തിയവര്‍ പാര്‍ക്കില്‍നിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് സ്പോക്സ്മാന്‍ ടയലല്‍ ഗാബിള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍