മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം അത്യാഢംഭരമായി
Wednesday, January 27, 2016 7:30 AM IST
റ്റാമ്പാ: സംഘടനാ മികവിലും അംഗസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ (എംഎസിഎഫ്) യുടെ ഇരുപത്തഞ്ചാം വാര്‍ഷികം അത്യാഢംഭരമായി ആഘോഷിച്ചു. ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ ക്രിസ്മസ്-നവവത്സരാഘോഷങ്ങളോടെ സമാപിച്ചു.

റ്റാമ്പായിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നടന്ന സമാപന സമ്മേളനം പ്രശസ്ത സിനിമാതാരവും അവതാരകയുമായ അഭിരാമി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീലാ കുട്ടി സ്വാഗതവും സെക്രട്ടറി ബിജോയ് ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സില്‍വര്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് ഇല്ലിക്കല്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, ഫ്രാന്‍സിസ് വയലുങ്കല്‍, മറിയാമ്മ വട്ടമറ്റം, ലൈജു ആന്റണി തുടങ്ങിയവര്‍ക്കു പ്രത്യേക അഭിനന്ദനം അറിയിച്ചു.

റ്റാമ്പാ മലയാളികള്‍ക്ക് ഫാ. ജോര്‍ജ് മാളിയേക്കല്‍ ക്രിസമസ്- പുതുവത്സര സന്ദേശം നല്‍കി. ഫ്രാന്‍സീസ് വയലുങ്കലും, ഷീലാ ഷാജുവും അവതാരകരായിരുന്നു. കലാനികേതനിലേയും, മെലഡി ആര്‍ട്സ് ക്ളബിലേയും കലാകാരന്മാരോടൊപ്പം അസോസിയേഷന്‍ യൂത്ത് ഫെസ്റിവലിലെ വിജയികളും പരിപാടികള്‍ അവതരിപ്പിച്ചു.

ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ പുതിയ ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. അസോസിയേഷന്റെ 2016-ലെ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത് എംഎസിഎഫിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും അഭ്യര്‍ഥിച്ചു. അസോസിയേഷനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ തന്റെ എല്ലാ മുന്‍കാല പ്രവര്‍ത്തനപരിചയവും അനുഭവങ്ങളും ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും, ട്രസ്റി ബോര്‍ഡും, സില്‍വര്‍ ജൂബിലി കമ്മിറ്റിയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം