ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റണിനു പുതിയ നേതൃത്വം
Wednesday, January 27, 2016 10:03 AM IST
ഹൂസ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റണ്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. സ്റാഫോര്‍ഡിലുളള ദേശി റസ്ററന്റില്‍ നടന്ന യോഗത്തില്‍ ഫാ. ഏബ്രഹാം തോട്ടത്തില്‍ ക്രിസ്മസ്-ന്യൂഇയര്‍ സന്ദേശം നല്‍കി. തുടര്‍ന്നു മറിയാമ്മ ഉമ്മന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ റോബിന്‍ ഫിലിപ്പ് വരവുചെലവു കണക്കും അവതരിപ്പിച്ചു. ജോണ്‍ വര്‍ഗീസ്, റോബിന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു പുതിയ ഭാരവാഹികളായി ജോര്‍ജ് ഏബ്രഹാം (പ്രസിഡന്റ്), റോബിന്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), രഘു ഏബ്രഹാം (സെക്രട്ടറി), മറിയാമ്മ ഉമ്മന്‍ (ജോ. സെക്രട്ടറി), ടെരീഷ് തോമസ് (ട്രഷറര്‍), ജോണ്‍ വര്‍ഗീസ് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി