ഫിലഡല്‍ഫിയ: ക്യൂന്‍മേരി മിനിസ്ട്രിയുടെയും, കാത്തലിക് ന്യൂമീഡിയ നെറ്റ് വര്‍ക്കിന്റെയും സംയുക്ത മാധ്യമ സംരംഭമായ മരിയന്‍ ടൈഡിംസ് ഇംഗ്ളീഷ് മാസികയുടെ പൈലറ്റ് ഇഷ്യൂ പുറത്തിറക്കി. കെട്ടിലും മട്ടിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മരിയന്‍ ടൈഡിംസ് കത്തോലിക്കാ വിശ്വാസത്തിനും, ആത്മീയ ജീവിതത്തിനും പരമപ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈഡിംസില്‍ യുവാക്കളെ സ്പര്‍ശിക്കുന്ന ലേഖനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നു.
നാളെകളുടെ വാഗ്ദാനമായ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവിക പദ്ധതിയനുസരിച്ച് രൂപപ്പെടുത്തുവാനും, ബാല്യംമുതല്‍ ആഴമായ ദൈവസ്നേഹത്തില്‍ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ത്തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ലേഖനങ്ങളാണ് യുവജനങ്ങള്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്.
അതോടൊപ്പം കുടുംബ ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങളോടൊപ്പം, ആത്മീയ ദര്‍ശനങ്ങള്‍ പകരുന്ന ചലച്ചിത്രങ്ങളെയും, സംഗീതത്തെയും പരിചയപ്പെടുത്തുന്നു. മരിയന്‍ ടൈഡിംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശാന്തിമോന്‍ ജേക്കബാണ്. ക്വീന്‍ മേരി മിനിസ്ട്രിയുടെ അമരക്കാരന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക് മാനേജിംഗ് എഡിറ്റര്‍, അഭിലാഷ് ഫ്രേസര്‍ എഡിറ്ററും, വിനായക് നിര്‍മല്‍ അസോസിയേറ്റ് എഡിറ്ററും, നീതു മെറിന്‍, അനുപ സെബാസ്റ്യന്‍, ലെമി തോമസ് എന്നിവരാണു മറ്റ് എഡിറ്റോറിയല്‍ ടീം അംഗങ്ങള്‍. മരിയന്‍ ടൈഡിംസ് അണിയിച്ചൊരുക്കുന്നത് സി.എന്‍.എം.എന്‍ മീഡിയ ലാബ് ക്രിയേറ്റീവ് ഡയറക്ടര്‍ സന്തോഷ്കുമാറാണ്. മരിയന്‍ ടൈഡിംസിന്റെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍: ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍ സിഎംഐ, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളും, സീറോ മലബാര്‍ സഭയുടെ പബ്ളിക് അഫയേഴ്സ്, ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പുകളുടെ സെക്രട്ടറിയുമായ റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, പ്രശസ്ത ധ്യാനഗുരു ഫാ. ഷാജി തുമ്പേചിറയില്‍.
2016 ഫെബ്രുവരി മാസം മുതല്‍ എല്ലാമാസവും മരിയന്‍ ടൈഡിംസ് വായനക്കാരുടെ കൈകളില്‍ എത്തും. 50 ഡോളറാണ് ടൈഡിംസിന്റെ വാര്‍ഷിക വരിസംഖ്യ. മരിയന്‍ ടൈഡിനോടൊപ്പം മലയാളത്തിലും ഇംഗ്ളീഷിലും അണിയിച്ചൊരുക്കിയ മരിയന്‍ ടൈംസ് വാര്‍ത്താപത്രവും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ പി.ഡി. ഡൊമിനിക് 215 971 3319, ലാമശഹ: ൂൌലലിാമ്യൃാശിശൃ്യൌമെ@ഴാമശഹ.രീാ , ഛിഹശില ടൌയരൃെശുശീിേ മ ംംം.ാമൃശമി്ംീൃഹറ.ീൃഴ
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം