സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിനു പുതിയ നേതൃത്വം
Tuesday, February 2, 2016 8:55 AM IST
ന്യൂയോര്‍ക്ക്: സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ലാജി തോമസ് (ചെയര്‍മാന്‍), ജോമോന്‍ ഗീവര്‍ഗീസ് (പ്രസിഡന്റ്), ജോര്‍ജ് മാത്യു (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഫിലിപ്പ് മാത്യു (വൈസ് പ്രസിഡന്റ്), ചാക്കോ മാത്യു (സെക്രട്ടറി), ഏബ്രഹാം മോനിസ് ജോര്‍ജ് (ജോ. സെക്രട്ടറി), ജോജി സാമുവല്‍ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പ്രസാദ് നായര്‍, ബോബ് ഏബ്രഹാം, റെജി വര്‍ഗീസ്, റിനു വര്‍ഗീസ്, വിന്‍സ് തോമസ്, സോണി ജോണ്‍, ജിനു മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

വിവിധ ക്രിസ്ത്യന്‍ മ്യൂസിക്ക് ഗ്രൂപ്പുകള്‍, ക്രിസ്ത്യന്‍ ജീവകാരുണ്യ സംഘടനകള്‍, ക്രൈസ്തവ മാധ്യമങ്ങള്‍ എന്നിവരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തവുമായി മുന്നോട്ടു യാത്ര ചെയ്യുന്ന സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ്, പിന്നിട്ട യാത്രയില്‍ ജനനന്മയുടെ ഉദാത്തമായ മാതൃക സമ്മാനിക്കുന്നതായിരുന്നു. ഗ്ളോറിയ റേഡിയോയുടെ സഹകരണത്തോടെ സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് അണിയിച്ചൊരുക്കിയ ജിംഗിള്‍ ബെല്‍സ് 2015 ക്രിസ്മസ് -പുതുവത്സര ആഘോഷം വന്‍ വിജയവും ജനപങ്കാളിത്തത്തില്‍ മുന്നിട്ടും നിന്നിരുന്നു.

2009 ല്‍ ആരംഭം കുറിച്ച സൌഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന് ഓര്‍ഗനൈസര്‍, കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ലാജി തോമസ് നേതൃത്വം നല്‍കുകയും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

വിവരങ്ങള്‍ക്ക്: ലാജി തോമസ് 516 8490368, ജോമോന്‍ ഗീവര്‍ഗീസ് 3479520710, ജോര്‍ജ് മാത്യു 2678843767, ചാക്കോ മാത്യു 9175784679.

റിപ്പോര്‍ട്ട്: ബെന്നി പരിമണം