ഡാളസ് ഇന്ത്യന്‍ കോണ്‍സുലര്‍ വീസ ക്യാമ്പ് വന്‍ വിജയം
Tuesday, February 9, 2016 8:25 AM IST
ഗാര്‍ലന്റ് (ഡാളസ്): ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസ് സംഘടിപ്പിച്ച വീസ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ഇന്ത്യന്‍ വീസ സര്‍വീസ് ഏജന്‍സിയായ കോക്സ് ആന്‍ഡ് കിംഗ്സ് ഗ്ളോബല്‍ സര്‍വീസും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി സഹകരിച്ചാണു ക്യാമ്പ് സംഘടിപ്പിച്ചത്.

ഗാര്‍ലന്റിലെ സിക്ക് ടെംബിള്‍ നോര്‍ത്ത് ടെക്സസ് മന്ദിരത്തില്‍ രാവിലെ ഏഴിനു മുമ്പുതന്നെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു അപേക്ഷകര്‍ എത്തിച്ചേര്‍ന്നിരുന്നു.

ടെംബിള്‍ ഭാരവാഹികള്‍ ക്യാമ്പില്‍ എത്തിച്ചേര്‍ന്നവര്‍ക്കു ഭക്ഷണം സൌജന്യമായി വിതരണം ചെയ്തു.

സിക്ക് ടെംബിള്‍ ഭാരവാഹികളായ മന്‍മോഹന്‍ സിംഗ്, മന്‍ജിത് സിംഗ്, ധ്യാല്‍സിംഗ്, സുകദേവ് സിംഗ് സിന്ധു എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ ഇന്ദു റെഡ്ഡി, പ്രകാശ് ജയ്ന്‍, അക്രം സയ്ദ്, സുധീര്‍ ഫരീക്ക്, ശബ്നം മോഡ്ഗില്‍, രാജു ജോര്‍ജ്, ടി.പി. മാത്യു, ആനി മാത്യു, സ്വാതി ഷാ എന്നിവര്‍ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍