പെരിയാര്‍ വൈശാഖസന്ധ്യ 24-നു ന്യൂജേഴ്സിയിലെ മോണ്ട്ഗോമറിയില്‍
Friday, April 22, 2016 5:09 AM IST
ന്യൂജേഴ്സി: 'പെരിയാര്‍ വൈശാഖസന്ധ്യ 2016' ഏപ്രില്‍ 24-ന് (ഞായറാഴ്ച) ന്യൂജേഴ്സിയിലെ മോണ്ട്ഗോമറിയില്‍ അരങ്ങേറുന്നു. ചലച്ചിത്രടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ സംഗീത -നൃത്തഹാസ്യ കലാവിരുന്ന് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണു നടത്തുന്നത്.

ന്യൂജേഴ്സിയിലെ സ്കില്‍മാനിലുള്ള മോണ്ട്ഗോമറി ടൌണ്‍ഷിപ്പ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 24ന് ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണു ഷോ അരങ്ങേറുക. സെവന്‍സീസ് എന്റര്‍ടെയ്ന്‍മെന്റാണു വൈശാഖസന്ധ്യയുടെ അണിയറശില്‍പികള്‍.

സോമര്‍സെറ്റില്‍ പണിതീര്‍ത്ത പുതിയ ദേവാലയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടു നടത്തപ്പടുന്ന ഈ ഷോയുടെ വിജയത്തിനായി സഹകരിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും പ്രത്യേകിച്ചു ന്യൂ ജേഴ്സിയിലെയും മറ്റു സമീപ ദേവാലയങ്ങളിലെയും എല്ലാ കുടുംബങ്ങള്‍ക്കും, എല്ലാ സന്നദ്ധ സംഘടനകള്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാ. തോമസ്ണ്ട കടുകപ്പിള്ളില്‍ നന്ദി അറിയിച്ചു. വൈകുന്നേരം നാലു മുതല്‍ മോണ്ട്ഗോമറി ഹൈസ്കൂളില്‍ ടിക്കറ്റ് കൌണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്യന്‍ ആന്റണി (732) 690 3934, ബിജോ ജോസഫ് (732) 500 7420, ജയന്‍ ജോസഫ് (908) 400 2635, ടോം പെരുംപായില്‍ (646) 326 3708, തോമസ് ചെറിയാന്‍ പടവില്‍ (908) 906 1709, മിനേഷ് ജോസഫ് (201) 978 9828, മേരിദാസന്‍ തോമസ് (201) 912 6451.

അഉഉഞഋടട: ങീിഴീാേല്യൃ ഒശഴവ ടരവീീഹ, 1016 ഞീൌലേ 601, ടസശഹഹാമി, ചഖ. 085582119. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതാണ്. ംംം.ാലഴമവീിെംഷ.രീാ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം