ഓവര്‍സീസ് കേരള ചേംബര്‍ ഓഫ് കൊമേഴ്സിനു പുതിയ പ്രവര്‍ത്തക സമിതി
Friday, April 22, 2016 5:11 AM IST
ഹൂസ്റന്‍: ഗ്രേറ്റര്‍ ഹൂസ്റനിലെ മലയാളി വ്യാപാര വ്യവസായികളുടെ ഏകോപന സംഘടനയായ ഓവര്‍സീസ് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് (ഒകെസിസി) പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. ഹൂസ്റന്‍ ആസ്ഥാനമായി 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന കേരള വ്യാപാര വ്യവസായികളും പ്രൊഫഷനുകളും അടങ്ങുന്ന ആ സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 17-ാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള ദേശി റസ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടി. നിലവിലെ പ്രസിഡന്റ് ബോസ് കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഈശൊ ജേക്കബ് സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ടഷറര്‍ എസ്.കെ. ചെറിയാന്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും, അവതരിപ്പിച്ചു. വ്യവസായ വ്യാപാര പ്രഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്രകള്‍ പതിപ്പിക്കാനും അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാനും വിജയം കൈവരിക്കാനും ഇവിടുത്തെ മലയാളികള്‍ക്കായിട്ടുണ്ട്. ഈ മേഖലകളില്‍ കൂടുതലായി വിജയിക്കാനും അറിവു നേടാനും ഉതകുന്ന സാങ്കേതിക പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാന്‍ ഒകെസിസിക്ക് ആയിട്ടുണ്െടന്നു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും എക്സിക്യൂട്ടീവ് ബോഡിയും അഭിപ്രായപ്പെട്ടു. തുടര്‍ന്നു എതിരില്ലാതെ ഏകകണ്ഠമായി പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.

ലിഡാ തോമസ് : പ്രസിഡന്റ്, ഷിജിമോന്‍ ജേക്കബ്, ബോബി ജോസഫ്, സെബാസ്റ്യന്‍ ഫിലിപ്പ് : വൈസ് പ്രസിഡന്റുമാര്‍, അലക്സാണ്ടര്‍ തോമസ് : സെക്രട്ടറി, റെനി കവലയില്‍ തോമസ് : ജോയിന്റ് സെക്രട്ടറി, ബാബു ചാക്കൊ : ട്രഷറര്‍, നോബി ഉതുപ്പാന്‍ : ജോയിന്റ് ട്രഷറര്‍, അഡ്വക്കെറ്റ് മാത്യു വൈരമണ്‍ : ലീഗല്‍ അഡ്വൈസര്‍, ഷിബു ഫിലിപ്പ് - സി.പി.എ : ഓഡിറ്റര്‍, മാത്യു ഇടപ്പാറ, ബോസ് കുര്യന്‍, ജേക്കബ് ഈശോ, എസ്.കെ. ചെറിയാന്‍, ജോര്‍ജ് എബ്രഹാം : സീനിയര്‍ അഡ്വൈസേര്‍സ്, ജോജി ജോസഫ്, മതിലുങ്കല്‍ മത്തായി, സജി വര്‍ക്ഷീസ്, സുരേഷ് രാമകൃഷ്ണന്‍, തോമസ് ഐപ്പ്, ഷാജി ഈശൊ, ബാബു ജേസുദാസ് എന്നിവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയും സംഘാടനകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ് സംഘടനയുടെ പബ്ളിക് റിലേഷന്‍ ഓഫീസറായിയും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ പ്രസിഡന്റ് ലിഡാ തോമസ് പുതിയ പ്രവര്‍ത്തക സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ഓവര്‍സീസ് കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് എന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി സംസാരിക്കുകയും അതിലേക്കായി എല്ലാ അംഗങ്ങളുടേയും സജീവമായ പ്രവര്‍ത്തനങ്ങളും സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്