സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 15ന്
Friday, May 20, 2016 8:23 AM IST
ഫിലഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15നു (ശനി) മൂന്നാമത് സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു.

ഫിലഡല്‍ഫിയായിലുള്ള ചീൃവേലമ ഞലരൂൌല മിറ എശില ക്ളബില്‍ ആണ് ടൂര്‍ണമെന്റ് അരങ്ങേറുക. നോര്‍ത്ത് അമേരിക്കയിലുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 24 ഡബിള്‍സ് ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് യഥാക്രമം 750 ഡോളറും 350 ഡോളറും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് ഒരു ടീമിന് 50 ഡോളറാണ്. പ്രവേശനം സൌജന്യമായിരിക്കും.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി മാര്‍ത്തോമ യുവജന സഖ്യം വിപുലമായ തയാറെടുപ്പുകളാണ് നടത്തുന്നത്.

വിവരങ്ങള്‍ക്ക്: റവ. ബിനു സി. സാമുവല്‍ 267 312 9755, ബിനു സി. തോമസ് 215 252 6643, മാത്യു 215 459 0121, ലിജോ ജോര്‍ജ് 215 776 7940, ജയ്സണ്‍ ഫിലിപ്പ് 267 259 3488, റോജിഷ് സാമുവല്‍ 267 808 1064, സുബിന്‍ ഏബ്രഹാം 215 485 8512.

റിപ്പോര്‍ട്ട്: ബെന്നി പെരിയപുറം