കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയിക്ക് ഫോമയുടെ ആദരം
Tuesday, July 12, 2016 6:09 AM IST
ഫ്ളോറിഡ: അഞ്ചാമത് ഫോമ കൺവൻഷന് മയാമിയിൽ ശുഭപര്യവസാനമാകു മ്പോൾ കോൺഫിഡന്റ് ഗ്രൂപ്പിനും ചെയർമാൻ ഡോ. സി.ജെ. റോയിക്കും അത് മറ്റൊരു അഭിമാന മുഹുർത്തം കൂടിയായി.

ഫോമ കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറായിരുന്ന കോൺഫി
ഡന്റ് ഗ്രൂപ്പ്, തിരുവനന്തപുരം കാൻസർ സെന്ററിലെ കുട്ടികളുടെ ചികിത്സാവിഭാഗത്തിനായുള്ള ഫോമയുടെ പദ്ധതിയിൽ 30,000 ഡോളർ സംഭാവനയായും നൽകി. ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തോളോടുതോൾ ചേർന്നു പ്രവർ ത്തിക്കുവാൻ തയാറാണെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് അമേരിക്കൻ മലയാളികൾ നൽകിയ സഹകരണത്തിനുള്ള സ്നേഹോപഹാരമാണിതെന്നും ചെയർമാൻ ഡോ. റോയി അറിയിച്ചു.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയെ ആദരിക്കുന്ന ചടങ്ങിൽ ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ പ്രശംസാ ഫലകം നൽകി. കൺവൻഷൻ ചെയർമാൻ മാത്യു വർഗീസ്, സെക്രട്ടറി ഷാജി എഡ്വേർഡ്, വൈസ് പ്രസിഡന്റ് വിൻസന്റ് പാലത്തിങ്കൽ, നിയുക്‌ത പ്രസിഡന്റ് ബെന്നി വാവച്ചിറ, സെക്രട്ടറി ജിബി ജോസ് മേളാംപറമ്പിൽ, മുൻ സെക്രട്ടറി അനിയൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ലോകത്താകമാനം വ്യാപാര ശൃംഖലകളുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഫോമ കൺവൻഷന്റെ ഗ്രാൻഡ് സ്പോൺസറായത് സംഘടനക്കു ലഭിച്ച അംഗീകാരമായി കണക്കാക്കുന്നുവെന്നു ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ പറഞ്ഞു.

ആഗോള തലത്തിൽ നിർമാണം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യോമയാനം എന്നിങ്ങനെ നിരവധി മേഖലകളിൽ സേവനം നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് സ്‌ഥാപനമാണു കോൺഫിഡന്റ് ഗ്രൂപ്പ്. ഗേറ്റഡ് കമ്യൂ ണിറ്റീസ്, വില്ലകൾ, അപ്പാർട്ടുമെന്റുകൾ, കോമേഴ്സ്യൽ ടവറുകൾ, മാളുകൾ, ടെക്നോളജി ടവറുകൾ എന്നിങ്ങനെ 132 വിവിധ നിർമാണ പദ്ധതികളാണ് ഈ ഗ്രൂപ്പ് പൂർത്തിയാക്കിയത്.