കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ സെന്റ് തോമസ് ദിനാഘോഷം ജൂലൈ 16ന്
Friday, July 15, 2016 5:04 AM IST
ടൊറേന്റോ: ഗ്രേറ്റർ ടൊറേന്റോ ഏരിയായിലുള്ള പതിനേഴ് പള്ളികൾ അംഗങ്ങളായുള്ള കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു.

ജൂലൈ 16നു (ശനി) വൈകുന്നേരം ആറു മുതൽ മിസിസൗഗായിലുള്ള ഫാ. മൈക്കിൽ ഗയ്റ്റ്സ് (330 സെൻട്രൽ പാർക്ക് വേ) സ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ.

സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച്, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ടൊറേന്റോ, സെന്റ തോമസ് ഓർത്തഡോക്സ് ചർച്ച്, കനേഡിയൻ മാർത്തോമ ചർച്ച്, ടൊറേന്റോ, സിഎസ്ഐ ചർച്ച് ടൊറേന്റോ, സെന്റ് മാത്യൂസ് മാർത്തോമ ചർച്ച്, സെന്റ് ഇഗ്നേഷ്യസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ജറുസലേം മർത്ത മറിയം സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് അൽഫോൻസ് സീറോ മലബാർ കത്തീഡ്രൽ മിസിസൗഗ, സെന്റ് മേരീസ് സീറോ മലബാർ ക്നാനായ കാത്തലിക് ചർച്ച്, ടൊറേന്റോ എന്നീ 17 പള്ളികൾ ചേർന്നാണു പരിപാടികൾ നടത്തുന്നത്.

തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി വിവിധ ഭക്‌ത കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ടൊറേന്റോയിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി എക്യുമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ. ജോൺ തോമസ് യോഹന്നാൻ, സെക്രട്ടറി തോമസ് കെ. തോമസ്, ട്രഷറർ മാറ്റ് മാത്യൂസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം. സലൃമഹമരവൃശെശേമിലരൗാലിശരമഹളലഹഹീംവെശു.രീാ റവ. ജോൺ തോമസ് യോഹന്നാൻ 647 893 6424, തോമസ് കെ. തോമസ് 416 845 8225, മാറ്റ് മാത്യൂസ് 289 439 0152, മാത്യു കുതിരവട്ടം 647 449 2333, ജോസഫ് പുന്നശേരിൽ 647 262 4810.

<ആ>റിപ്പോർട്ട്: ജയ്സൺ മാത്യു