പുതിയ ലിറ്റിൽ ഇന്ത്യയിൽ ചരിത്രം കുറിച്ച് ഇന്ത്യഡേ പരേഡ്
Tuesday, July 19, 2016 6:06 AM IST
ന്യൂയോർക്ക്: സിറ്റി ക്യൂൻസ് ബറോയിലെ ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്ന ഫ്ളോറൽ പാർക്ക്, ബെൽറോസ്, ഗ്ലെൻ ഓക്സ്, ന്യൂഹൈഡ് പാർക്ക് പ്രദേശത്ത് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഡേ പരേഡ് അരങ്ങേറുന്നു.

ഫ്ളോറൽ പാർക്ക് –ബെൽ റോസ് ഇന്ത്യൻ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13നാണ് ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം ഇന്ത്യ ഡേ പരേഡായി ആഘോഷിക്കുന്നത്.

നൗസൗ കൗണ്ടി അതിർത്തിയിലെ ഹിൽസൈഡ് അവന്യുവിനടുത്ത് 268–ാം സ്ട്രീറ്റിൽ തുടങ്ങി തുടങ്ങി ഹിൽസൈഡ് അവന്യൂവിലൂടെ 235–ാം സ്ട്രീറ്റിൽ പരേഡ് അവസാനിക്കും. അമേരിക്കൻ സാമൂഹ്യ–രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബോളിവുഡ് താരങ്ങളായ മനീഷ് പോൾ, മഡൽസ ശർമ എന്നിവരും പരേഡ് നയിക്കും.

സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഏകദേശം ഏഴു ലക്ഷം ഇന്ത്യക്കാർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റിയുടെ ക്യൂൻസ്ബറോയിൽ മാത്രം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. അതിൽതന്നെ വലിയൊരു ഭാഗം പേർ ബെൽറോസ് മുതൽ ന്യൂഹൈഡ് പാർക്ക് വരെയുള്ള സ്‌ഥലത്താണുള്ളത്. ഇത്യയിലെ എല്ലാ ജനവിഭാഗങ്ങളും ആരാധനാലയങ്ങളും കച്ചവട സ്‌ഥാപനങ്ങളും ഓഫീസുകളും മറ്റും ‘ലിറ്റിൽ അമേരിക്ക’ എന്ന യോഗ്യത ഈ പ്രദേശത്തിനു നേടിക്കൊടുക്കുന്നു.

കൾചറൽ ഫ്ളോട്ടുകൾ, ഫുഡ് സ്റ്റാളുകൾ, ബൂത്തുകൾ, കൾചറൽ പ്രോഗ്രാമുകൾ, കലാപ്രകടനങ്ങൾ എന്നിവ ഇന്ത്യേ ഡേ പരേഡിന്റെ ഭാഗമായിരിക്കും. സംഘടനകൾ അവരുടെ ബാനറുകളുമായി പരേഡ് തുടങ്ങുന്ന സ്‌ഥലത്ത് രാവിലെ ഒൻപതിന് എത്തണമെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: വി.എം. ചാക്കോ 917 538 5689, കിർപാൽ സിംഗ് 917 660 8000, ഹേമന്ത് ഷാ 516 263 9624.

<ആ>റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ