താരരാവിലേക്ക് ദുൽഖർ എത്തുന്നു, ന്യൂയോർക്ക് ഷോ 24ന്
Wednesday, July 20, 2016 5:10 AM IST
ന്യുയോർക്ക്: ഒസ്കാർ മാതൃകയിൽ അമേരിക്കയിൽ ആദ്യമായി അവതരിപ്പിക്കുന്ന മലയാള ചലച്ചിത്ര അവാർഡ് നിശയിലേക്കു യുവ മെഗാസ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നു. അമേരിക്കൻ മലയാളികൾക്ക് മുന്നിൽ മലയാള ചലച്ചിത്രലോകത്തെ പ്രഗത്ഭർ ഒന്നിക്കുന്ന ഈ താരരാവ് ന്യൂയോർക്ക് ഹെഡ്ജ് ഇവന്റ്സും ഫ്രീഡിയ എന്റർടെയ്ൻമെന്റ്സും മീഡിയ കണക്റ്റും സംയുക്‌തമായി ജൂലൈ 23നു ഷിക്കാഗോയിലും 24നു ന്യൂയോർക്കിലും നടത്തും. ന്യുയോർക്കിലെ പരിപാടിയിൽ ദുൽഖർ സൽമാനും ഷിക്കാഗോയിൽ കുഞ്ചാക്കോ ബോബനും നേതൃത്വം നൽകും. ചാർളിയിൽ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കിയ ദുൽഖറിന്റെ സാന്നിധ്യമാണ് അവാർഡ് നിശയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ സ്വന്തം തട്ടകം മലയാളസിനിമയിൽ ഒരുക്കി കൊണ്ടാണ് ന്യൂയോർക്ക് ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്. സെക്കൻഡ് ഷോ (2012) എന്ന ചിത്രത്തിൽ തുടങ്ങിയ പടയോട്ടം ഇപ്പോൾ ചാർലിയിലും കലിയിലും കമ്മട്ടിപ്പാടത്തും എത്തി നിൽക്കുന്നു. ഇതിൽ ചാർലിയിലെ അഭിനയത്തിന് 46–ാം കേരള സംസ്‌ഥാന ഫിലിം അവാർഡിലെ ബെസ്റ്റ് ആക്ടർ പുരസ്ക്കാരവും നേടി. ഇതിനിടയിൽ മണിരത്നത്തിന്റെ ഓ കാതൽ കൺമണി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെങ്ങും തരംഗം സൃഷ്‌ടിക്കാൻ ഡിക്യൂ എന്ന പേരിൽ അറിയപ്പെടുന്ന ദുൽഖറിനായി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രവും അമൽ നീരദിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ നിന്നുമാണ് ദുൽഖർ അമേരിക്കയിലെത്തുന്നത്.

നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് 2016–ൽ ദുൽഖറിനൊപ്പം ‘എന്നു നിന്റെ മൊയ്തീനി’ലെ വേഷത്തിന് അവാർഡ് നേടിയ പാർവതിയും അണിനിരക്കുന്നുണ്ട്. ഇവർക്കു പുറമേ, ഭാവന, രമ്യ നമ്പീശൻ, ആൻ അഗസ്റ്റിൻ, ദിവ്യ മേനോൻ, ആതിര എന്നിവർക്കു പുറമേ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവൻ പ്രജോദ്, മികച്ച സംവിധായകനുള്ള അവാർഡ് നേടിയ മാർട്ടിൻ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാർഡ് നേടിയ ജോമോൻ ടി. ജോൺ, തിരക്കഥയ്ക്ക് അവർഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകൻ ഗോപീസുന്ദർ തുടങ്ങി രണ്ടു ഡസനോളം കലാകാരന്മാരാണു അവാർഡ് നിശയ്ക്കു ചാരുത പകരുക.

ജൂലൈ 24 വൈകുന്നേരം അഞ്ചിനു ന്യൂയോർക്കിലെ ഗ്രീൻവാലി ടില്ലസ് സെന്ററിലാണ് നോർത്ത് അമേരിക്കൻ കേരള ഫിലിം അവാർഡ്നൈറ്റ് അരങ്ങേറുന്നത്. നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് 2016 ഷോയുടെ ടിക്കറ്റുകളൂടെ ഭൂരിഭാഗവും ഇതിനോടകം വിറ്റു തീർന്നു. ഓൺലൈൻ ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വലറഴലല്ലിേെി്യ.രീാ സന്ദർശിക്കുക.

വിശദാംശങ്ങൾക്ക്: സജി (516) 6063268; ആനി ലിബു (347) 6401295; ജയൻ മുളങ്ങാട് (630) 6405007; ഡയസ് ദാമോദരൻ (832) 6439131.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ