മാർ യൗസേബിയോസ് മെത്രാപ്പലീത്ത പ്ലാനോ പള്ളി സന്ദർശിക്കുന്നു
Wednesday, July 27, 2016 8:16 AM IST
പ്ലാനോ: സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അപ്പസ്തോലിക സന്ദർശനത്തിനായി എത്തുന്നു.

ജൂലൈ 30നു (ശനി) വൈകുന്നേരം എത്തുന്ന മെത്രാപ്പോലീത്തയെ വികാരി ഫാ. ബിനു മാത്യൂസ്, ട്രസ്റ്റി ബിജോയി ഉമ്മൻ, സെക്രട്ടറി മറിയ മാത്യു എന്നിവർ ചേർന്നു സ്വീകരിക്കും.

31നു (ഞായർ) രാവിലെ യൗസേബിയോസ് വിശുദ്ധ കുർബാന അർപ്പിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്യും.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം