ടൂവൂമ്പായിൽ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ
Saturday, July 30, 2016 8:25 AM IST
ടൂവൂമ്പ: ടൂവൂമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 21നു (ഞായർ) ആഘോഷിക്കുന്നു.

ടൂവൂമ്പ, 190 ബ്രിഡ്ജ് സ്ട്രീറ്റിലുളള <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(190 ആൃശറഴല ടേൃലലേ) ഹോളി നെയിം ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.

ഉച്ചകഴിഞ്ഞു 3.45നു നടക്കുന്ന കൊടിയേറ്റു ശുശ്രൂഷക്ക് ഫാ. തോമസ് അരീക്കുഴി കാർമികത്വം വഹിക്കും. തുടർന്നു ഫാ. സുബിൻ കടവന്നൂർ തിരുസ്വരൂപ പ്രതിഷ്ഠ നടത്തും. 4.10നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോയിച്ചൻ മാമ്മൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിനു ഫാ. വർഗീസ് വാവോലിൽ നേതൃത്വം നൽകും. ചെണ്ടമേളം ഇപ്സ്വിച്ച് മെലഡീസ് ഒരുക്കുന്ന ഗാനമേള, സ്നേഹ വിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമായിരിക്കും.

തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ഫാ. തോമസ് അരീക്കുഴി സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോളി കരുമത്തി