മൂന്നു ദിവസം നീണ്ടു നിന്ന ശ്രീമദ് ഭഗവത് കഥ സമാപിച്ചു
Saturday, July 30, 2016 8:34 AM IST
കലിഫോർണിയ: സതേൺ കലിഫോർണിയ മാലിമ്പു ഹിന്ദു ക്ഷേത്രത്തിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന ശ്രീമദ് ഭഗവത് കഥാ പാരായണം സമാപിച്ചു. ജൂലൈ 15 മുതൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടു വരെ നീണ്ടു നിന്ന പരിപാടിയിൽ നൂറുകണക്കിനു ഭക്‌തജനങ്ങളാണ് പങ്കെടുത്തത്.

വാസുദേവ രചിച്ച ശ്രീമദ് ഭഗവത് ഹൈന്ദവ പുരാണങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും വിശുദ്ധവുമായ ഗ്രന്ഥമാണ്. പുതിയതായി നിർമിക്കുന്ന ഹനുമാൻ ക്ഷേത്രത്തിനാവശ്യമായ ഫണ്ട് രൂപീകരിക്കുന്നതിനാണ് ഭഗവത് കഥാ പാരായണം സംഘടിപ്പിച്ചത് ശാസ്ത്രി ഭരത് ഭായ് രാജഗുർ നേതൃത്വം നൽകി. ഹൈന്ദവരെ കൂടാതെ അർമേനിയൻ ഓർത്തഡോക്സ് കാത്തലിക് പുരോഹിതനും മകനും ഉൾപെടെ നിരവധി അഹിന്ദുക്കളും ചടങ്ങിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: പി.പി.ചെറിയാൻ