ഡാളസിൽ കേരള ലിറ്റററി സൊസൈറ്റി സിൽവർ ജൂബിലിയും അമേരിക്കൻ കുടിയേറ്റത്തിന്റെ വാർഷികാഘോഷവും ഓഗസ്റ്റ് 14ന്
Friday, August 5, 2016 6:22 AM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ഇരുപത്തഞ്ചാം വാർഷികവും അമേരിക്കൻ കുടിയേറ്റത്തിന്റെ അമ്പതാമത് വാർഷികവും ആഘോഷിക്കുന്നു. ഓഗസ്റ്റ് 14ന് (ഞായർ) 5.30നു കേരള അസോസിയേഷൻ ഹാളിൽ (ഇന്ത്യ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ, 3821 ബ്രോഡ്വേ ബുളിവാഡ്, ഗാർലന്റ് 75043) ആണ് പരിപാടി.

ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ അമ്പതാമത് വാർഷികത്തിനു തുടക്കം കുറിച്ച് അമേരിക്കൻ മണ്ണിൽ മെഴുകുതിരി തെളിക്കും.

1963ൽ ഡെസ്റ്റിനി എന്ന കപ്പലിൽ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവർ, 68 ൽ ഡാളസിൽ വന്നിറങ്ങിയ ആദ്യകാല നഴ്സുമാർ, വിശിഷ്ടാതിഥികൾ, വിവിധ സംഘാടനാനേതാക്കൾ എന്നിവർ വേദിയിൽ അണിനിരക്കും. ഡാളസ് മെലോഡിയുടെ കലാമേള പരിപാടികൾക്കു കൊഴുപ്പേകും.

വരും വർഷങ്ങളിൽ ഓഗസ്റ്റ് 15നോടു ചേർന്നുവരുന്ന ഞായറാഴ്ച കുടിയേറ്റ സാരഥികളുടെ സ്മരണദിനമായി ആഘോഷിക്കണമെന്ന സന്ദേശമാണ് ലിറ്റററി സൊസൈറ്റി നൽകുന്നതെന്നും ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഏബ്രഹാം തെക്കേമുറി 469 222 5561, സി.വി. ജോർജ് 214 675 6433, ജോസൻ ജോർജ് 469 767 3208.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ