രാജ കൃഷ്ണമൂർത്തിയുടെ തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണം വൻ വിജയം
Friday, August 5, 2016 6:23 AM IST
ഡാളസ്: ഇല്ലിനോയ്സിലെ എട്ടാമത് കോൺഗ്രേഷണൽ ഡിസ്ട്രക്ടിൽനിന്നും ഡമോക്രാറ്റിക് സ്‌ഥാനാർഥിയായി യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന രാജ കൃഷ്ണമൂർത്തിയുടെ ഡാളസിലെ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണം വൻ വിജയമായി.

ഓഗസ്റ്റ് മൂന്നിനു കോളിവില്ലയിൽ ഡോ. പ്രസാദ് തോട്ടക്കൂറയുടെ അധ്യക്ഷതയിലാണ് സ്വീകരണ സമ്മേളനവും ബാങ്ക്വറ്റും സംഘടിപ്പിച്ചത്.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ എൻഡോവ്മെന്റ് ലഭിച്ച കൃഷ്ണമൂർത്തി സാധാരണക്കാരുടെ വേദന തൊട്ടറിഞ്ഞ വ്യക്‌തിയാണെന്നും ബാല്യകാലം മുതൽ സാമൂഹ്യ സേവനരംഗത്തുള്ളവരുടേയും ഫുഡ് സ്റ്റാമ്പിന്റേയും ആനൂകൂല്യം നേടി ജീവിതം നയിക്കേണ്ടിവന്ന സാഹചര്യം കൃഷ്ണമൂർത്തിയുടെ സ്വഭാവവത്കരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നതായും പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

മൂന്നാം വയസിൽ മാതാപിതാക്കളോടൊപ്പം ഡൽഹിയിൽനിന്നും ബഫല്ലോയിലേക്ക് കുടിയേറിയ കൃഷ്ണമൂർത്തി പ്രിൻസ്റ്റൺ, ഹാർവാർഡ് ലൊ സ്കൂൾ എന്നിവിടങ്ങളിൽനിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.

സ്വീകരണ ചടങ്ങുകൾക്കു നന്ദി പറഞ്ഞ കൃഷ്ണമൂർത്തി തെരഞ്ഞെടുപ്പു വിജയത്തിനെ എല്ലാവരുടേയും പ്രാർഥന അഭ്യർഥിച്ചു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ5ൃമഷമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ചടങ്ങുകൾക്ക് സി.സി. തിയോഫിൽ, എം.വി.എൽ. പ്രസാദ്, പോൾ പാണ്ഡ്യൻ, ശ്രീധർ തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ