സെബാസ്റ്റ്യൻ മാതണ്ട കോയിക്കൽ നിര്യാതനായി
Sunday, August 14, 2016 11:13 PM IST
റാന്നി: അത്തിക്കയം കോയിക്കൽ സെബാസ്റ്റ്യൻ മാതണ്ട (ബാബു 69) നിര്യാതനായി. സംസ്കാരം പിന്നീട്. പത്തനംതിട്ട വയലത്തല വെട്ടിയാനിക്കൽ കുടുംബാംഗമായ സാറാമ്മ സെബാസ്റ്റ്യൻ (കുഞ്ഞുമോൾ) ആണ് ഭാര്യ.

രണ്ടു ദശാബ്ദക്കാലം അമേരിക്കയിലെ ഫിലാഡൽഫിയയിൽ കുടുംബസമേതം താമസിച്ചു ജോലിയിൽ നന്നും വിരമിച്ചശേഷം കഴിഞ്ഞ ഏതാനം വർഷങ്ങളായി നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്വന്തം നാട്ടിലേതുപോലെതന്നെ ഫിലഡൽഫിയായിലെയും സാസ്കാരിക, ആധ്യാത്മിക, ജീവകാരുണ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അമേരിക്കയിൽ വരുന്നതിന് മുൻപ് സൈന്യത്തിലും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

മക്കൾ: മാതണ്ട സെബാസ്റ്റ്യൻ, തോമസ് സെബാസ്റ്റ്യൻ. മരുമക്കൾ: ബെറ്റി മാതണ്ട, അനു തോമസ്. കൊച്ചുമക്കൾ നേഥൻ, എമാ, എലിഷ.

സഹോദരങ്ങൾ: തോമസ് മാതണ്ട കോയിക്കൽ (യുഎസ്എ), അനിയൻ മാതണ്ട കോയിക്കൽ (റാന്നി), റവ. ഫാ. ജോസ് കോയിക്കൽ (ഓസ്ട്രേലിയ), ലിസമ്മ ജയിംസ് (മണിമല), സോഫി ജോസ് (യുഎസ്എ), സൂസി ഷാജൻ (യുഎസ്എ), ഗ്രേസി മോഡി (യുഎസ്എ), റോയി മാതണ്ട കോയിക്കൽ (യുഎസ്എ), പരേതയായ സാറാ യോഹന്നാൻ.

<യ>ജോസ് മാളിയേക്കൽ