മാർക്ക് കർഷകശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു
Tuesday, August 16, 2016 1:06 AM IST
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാർക്ക്) 2016–ലേക്കുള്ള കർഷകശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. റോക്ക്ലാന്റ് നിവാസികളായ എല്ലാവർക്കും ഇതിൽ സംബന്ധിക്കാവുന്നതാണ്. അപേക്ഷകന് സ്വന്തമായി പച്ചക്കറി തോട്ടം ഉള്ളവർ ആയിരിക്കണം. കൃഷിയിടത്തിന്റെ വലുപ്പം, സൗന്ദര്യം, ഫലങ്ങൾ, വിവിധയിനം വിളവുകളുടെ മികവ് എന്നിവ അടിസ്‌ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സ്വന്തം പച്ചക്കറി തോട്ടത്തിന്റെ രണ്ടു ഫോട്ടോ സഹിതം ആഗസ്റ്റ് 31–നു മുമ്പ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം മാർക്കിന്റെ വെബ്സൈറ്റ് ആയ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ാമൃരി്യ.ീൃഴൽ നിന്നും ലഭ്യമാണ്.

അപേക്ഷ അയയ്ക്കേണ്ട വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഠവല ഇീൃറശിമേീൃ, ഗമൃവെമസമെൃലല അംമൃറ, ങഅഞഇ ജഛആീഃ 27, ഢമഹഹ്യ ഇീേമേഴല, ചഥ 10989. രീിമേരേ*ാമൃരി്യ.ീൃഴ. എന്ന ഇമെയിലിൽ കൂടിയും അപേക്ഷ അയയ്ക്കാവുന്നതാണ്.

അസോസിയേഷൻ നിശ്ചയിക്കുന്ന ഒരു ജഡ്ജിംഗ് പാനൽ അപേക്ഷകനെ മുൻകൂട്ടി അറിയിച്ചശേഷം വിളവുകൾ സന്ദർശിക്കുന്നതാണ്. ഒന്നാമത്തെ വിജയിക്ക് മാർക്കിന്റെ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. രണ്ടാമത്തേയും മൂന്നാമത്തേയും വിജയികൾക്ക് ക്യാഷ് അവാർഡും, മറ്റ് എല്ലാ കർഷകശ്രീ അവാർഡ് അപേക്ഷകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.

സെപ്റ്റംബർ 17–നു ശനിയാഴ്ച സ്പ്രിംഗ് വാലിയിലുള്ള കാക്കിയാട്ട് എലിമെന്ററി സ്കൂളിൽ വച്ചു നടക്കുന്ന ഈവർഷത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ആണ് ഏറ്റവും നല്ല കർഷകർക്കുള്ള കർഷകശ്രീ അവാർഡുകൾ നൽകുക. മത്സരത്തിൽ പങ്കെടുക്കാന് ആഗ്രഹിക്കുന്നവർ മാർക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് അലക്സ് (845 893 4301), ജോസ് അക്കക്കാട്ട് (845 461 1042), ജോജി ആന്റണി (845 263 7165), വിൻസെന്റ് ജോൺ (845 893 0507).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം