മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഓഗസ്റ്റിലെ സമ്മേളനം നടന്നു
Thursday, August 18, 2016 6:58 AM IST
ഹൂസ്റ്റൺ: ഗ്രേയ്റ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്‌ത സംഘടനയായ, മലയാള ബോധവത്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഓഗസ്റ്റിലെ സമ്മേളനം 13നു സ്റ്റാഫറ്ഡിലെ ഏബ്രഹാം ആൻഡ് കമ്പനി റിയൽ എസ്റ്റേറ്റ് ഹാളിൽ നടന്നു.

‘സ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയും ജോസഫ് തച്ചാറയുടെ ‘സ്വർഗീയ തീവ്രവാദം’ എന്ന ചെറുകഥയുമായിരുന്നു വിഷയങ്ങൾ.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാർഥനയോടും നിര്യാതയായ നൈനാൻ മാത്തുള്ളയുടെ മാതാവിനെ അനുസ്മരിച്ചു കൊണ്ടും ആരംഭിച്ചു. സമ്മേളനത്തിന്റെ തുടക്കത്തിൽ ഷിജു ജോർജ് തച്ചിനാലിന്റെ ഓടിമറയുന്ന ഓർമകൾ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ടോം വിരിപ്പൻ മോഡറേറ്റർ ആയിരുന്നു. എ.സി. ജോർജ് പ്രസംഗിച്ചു. ചർച്ചയിൽ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ഭൗതീകവും ആധ്യാത്മികവുമായ രണ്ട് തലങ്ങളുണ്ടെന്നും അതുകൂടി നാം പരിഗണിക്കേണ്ടതാണെന്നും ഉള്ള അഭിപ്രായത്തോടെ ടോം വിരിപ്പൻ ചർച്ച അവസാനിപ്പിച്ചു.

തുടർന്നു ജോസഫ് തച്ചാറ ‘സ്വർഗീയ തീവ്രവാദം’ എന്ന ചെറുകഥ അവതരിപ്പിച്ചു. ഒരു തീവ്രവാദിയുടെ അന്ത്യവിധി എങ്ങനെ ആകാമെന്നു വളരെ സരസമായി ഈ കഥയിൽ ചിത്രീകരിച്ചിരിക്കുകയാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദംകൊണ്ട് തെറ്റുചെയ്യുന്നവനോട് ക്ഷമിക്കുമെന്നും മറ്റുള്ളവരുടെ പ്രാർഥനയ്ക്കും ഫലമുണ്ടെന്നും കഥയിൽ ധ്വനിപ്പിക്കുകയാണ് കഥാകൃത്ത്.

തുടർന്നുള്ള പൊതുചർച്ചയിൽ എ.സി. ജോർജ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, ബേബിക്കുട്ടി പുല്ലാട്, സജി പുല്ലാട്, ഷിജു ജോർജ്, തോമസ് തൈയിൽ, ടി.എൻ. സാമുവൽ, ജോസഫ് തച്ചാറ, ടോം വിരിപ്പൻ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട്, സുരേഷ് ചീയേടത്ത്. തോമസ് വർഗീസ്, ജോസഫ് പൊന്നോലി, ജോർജ് ഏബ്രഹാം, ജേക്കബ് ഫിലിപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടി.എൻ. സാമുവലിന്റെ കൃതജ്‌ഞതയോടെ സെമിനാർ പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 10നു നടക്കും.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.ാമിിശരസമൃീേേൗ.ിലേ), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.