മിത്രാസ് ഫെസ്റ്റിവൽ 2016: ജോൺ സക്കറിയയും ലൈസി അലക്സും ഗുഡ്വിൽ അംബാസിഡർമാർ
Sunday, August 21, 2016 3:25 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ നിങ്ങളുടേയും വർണ്ണങ്ങളുടേയും ഉത്സവമായ മിത്രാസ് ഫെസ്റ്റിവൽ 2016–ന്റെ ഗുഡ്വിൽ അംബാസിഡർമാരായി നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളികളായ ജോൺ സക്കറിയയും (ന്യൂജേഴ്സി), ലൈസി അലക്സിനേയും (ന്യൂയോർക്ക്) നിയമിച്ചതായി മിത്രാസ് ഫെസ്റ്റിവലിന്റെ ഭാരവാഹികൾ അറിയിച്ചു.

താരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മിത്രാസ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ്ഷോ മിത്രാസ് ഫെസ്റ്റിവലിൽ പതിവുപോലെ തന്നെയാണ് തയാറാക്കുന്നത്. സംഗീതവും, നൃത്തവും, ലഘുനാടകവും ഉൾപ്പെട്ട ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ! പോയ വർഷങ്ങളിൽ വേദിയിൽ കണ്ട പൂക്കളോടൊപ്പം മണവും നിറവുമുള്ള പുതിയ പൂക്കൾകൂടി ഈവർഷം മിത്രാസ് വേദിയിൽ എത്തിക്കുന്നു.

‘ദി ബ്ലോസംസ്’ എന്നു പേരിട്ടിരിക്കുന്ന ഈ കലാമാമാങ്കത്തിന്റെ വേദിയിൽ വച്ചു, പോയ വർഷങ്ങളിൽ ആദരിച്ചതുപോലെ ഈവർഷവും മികച്ച കലാകാരന്മാർക്കുള്ള അവാർഡ് ദാനവും, ആദരണീയരായ കലാകാരന്മാരേയും കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു മഹദ് വ്യക്‌തിയെ ഗുരുദക്ഷിണ നൽകി ആദരിക്കുന്നതുമാണ്.

അക്കരക്കാഴ്ച ഫെയിം ജോസുകുട്ടി, സജിനി, മിത്രാസ് ഷിറാസ്, ഷാജി എഡ്വേർഡ് (ന്യൂയോർക്ക്), എം.സി. മത്തായി, റെജി നൈനാൻ, ഷാജി വിൽസൺ, അനീഷ് ചെറിയാൻ, ജോർജി സാമുവേൽ, രാജുമോൻ തോമസ്, ബോബി ടോംസ്, ശോഭ ജേക്കബ്, അനി നൈനാൻ, സോഫി വിൽസൺ, ജിജു പോൾ എന്നിവർ പങ്കെടുക്കുന്ന ലഘുനാടകവും, ബിന്ദിയ പ്രസാദ് (മയൂര സ്കൂൾ ഓഫ് ഡാൻസ്), മാലിനി നായർ (സൗപർണിക ഡാൻസ്), ദിവ്യ ദേക്കബ് (സ്റ്റുഡിയോ 19), മറീന ആന്റണി (ഒറിഗോൺ), സ്മിത ഹരിദാസ്, ലേഘ്ന വർമ (ജ്വാല, ന്യൂയോർക്ക്), ലക്ഷ്മി ബലറാം, സിന്ന ചന്ദ്രൻ, നീലിമ നായർ (ന്യൂജേഴ്സി), പ്രവീണ മേനോൻ (നൃത്തകല്പന) തുടങ്ങി മുപ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വിവിധതരം നൃത്തനൃത്യങ്ങളും, സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ ഫ്രാങ്കോയുടെ കീഴിൽ ശാലിനി രാജേന്ദ്രൻ, റോഷിൻ മാമ്മൻ (ന്യൂയോർക്ക്), സുമ നായർ, ജെംസൺ കുര്യാക്കോസ്, ജേക്കബ് ജോസഫ്, ലീന ടോംസ്, ദീപ്തി നായർ, അനുഷ്ക ബാഹുലേയൻ, ജോർജ് ദേവസി (വയലിൻ), വില്യംസ് (കീബോർഡ്, തൃശൂർ) തുടങ്ങി പത്തോളം കലാകാരന്മാർ അണിനിരക്കുന്ന സംഗീതസന്ധ്യയും ഈ കലാമാമാങ്കത്തിൽ ഉണ്ടായിരിക്കുന്നതാണ്.

<യ> റിപ്പോർട്ട്: വിനോദ് കൊണ്ടൂർ