ബിഡബ്ല്യുഒസി കൺവൻഷൻ സെപ്റ്റംബർ 11 ന്
Monday, August 29, 2016 5:48 AM IST
ബ്രോങ്ക്സ്: വെസ്റ്റ്ചെസ്റ്റർ ഓർത്തഡോക്സ് ചർച്ചുകളുടെ സംയുക്‌താഭിമുഖ്യത്തിൽ ആണ്ടു തോറും നടത്തിവരാറുള്ള സുവിശേഷ മഹായോഗം യോങ്കേഴ്സിലെ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ സെപ്റ്റംബർ 11നു (ഞായർ) വൈകുന്നേരം അഞ്ചിനു നടക്കും.

സന്ധ്യാനമസ്കാരത്തോടുകൂടി ആരംഭിക്കുന്ന സുവിശേഷയോഗത്തിൽ ബിഡബ്ല്യുഒസി കൊയറിന്റെ ഗാനശുശ്രൂഷയും തുടർന്നു തിരുവചന പ്രഘോഷണവും നടക്കും. ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദെമത്രിയോസ് വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

യോഗത്തിന്റെ വിജയത്തിനായി ഫാ. എ.കെ. ചെറിയാന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം