ഐപിസിഎൻഎ മാധ്യമശ്രീ അവാർഡ്: ഡോ. ബാബു പോൾ ജഡ്ജിംഗ് കമ്മിറ്റി ചെയർ
Tuesday, August 30, 2016 7:04 AM IST
ഷിക്കാഗോ: അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഐക്യവേദിയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകുന്ന മാധ്യമ ശ്രീ അവാർഡിനുള്ള ജഡ്ജിംഗ് കമ്മിറ്റി ചെയർ ആയി മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബു പോളിനെ നിയമിച്ചതായി പ്രസിഡന്റ് ശിവൻ മുഹമ്മ അറിയിച്ചു.

കൈരളി ടിവി മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ്, ദേശാഭിമാനിയുടെ സ്റ്റേറ്റ് പൊളിറ്റിക്കൽ കറസ്പോണ്ടന്റ് ആർ.എസ്. ബാബു, അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ജോർജ് ജോസഫ് എന്നിവരാണു മറ്റ് അംഗങ്ങൾ.

മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അവാർഡാണിത്. ഒരു ലക്ഷം രൂപ, ശില്പം, രണ്ടാഴ്ചത്തെ അമേരിക്കൻ പര്യടനം എന്നിവ അടങ്ങിയതാണ് അവാർഡ്.

അമേരിക്കയിൽ മാധ്യമ രംഗത്തു സജീവമയിട്ടുള്ളവരുടെ ഏക സംഘടനയായ പ്രസ് ക്ലബ് 2010ലാണ് ആദ്യമായി അവാർഡ് ഏർപ്പെടുത്തുന്നത്. എൻ.പിരാജേന്ദ്രൻ (മാതൃഭൂമി), ഡി. വിജയമോഹൻ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്) ടി.എൻ. ഗോപകുമാർ (ഏഷ്യാനെറ്റ് ടിവി) തുടങ്ങിയവർക്ക് മാധ്യമ ശ്രീ അവാർഡും ജോൺ ബ്രിട്ടാസിനു മാധ്യമ രത്ന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ശുരമംമൃറ2016* ഴാമശഹ.രീാ