നൂറു വയസുകാരിക്കു അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ ഗോൾഡ് മെഡൽ
Thursday, September 1, 2016 5:52 AM IST
വാൻകൂവർ: അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസിൽ നൂറു വയസുകാരിയായ അമ്മൂമ്മയ്ക്ക് ഗോൾഡ് മെഡൽ. ഇന്ത്യക്കാരിയായ മാൻ കൗർ ആണ് സ്വർണ മെഡൽ സ്വന്തമാക്കിയത്.

നൂറു മീറ്റർ ഓട്ടമത്സരത്തിൽ ഒന്നര മിനിട്ടെടുത്താണ് കൗർ ഓടിയെത്തിയത്. പ്രായം കൂടിയ അത്ലറ്റുകളിൽ കൗറിന്റെ പ്രായപരിധിയിൽ പങ്കെടുത്തത് ഒരാൾ മാത്രമായിരുന്നു.

30 വയസിനു മുകളിലുള്ള അത്ലറ്റുകൾക്കായി നടത്തിയ യൂണിവേഴ്സൽ ഇവന്റിൽ ജാവലിനിലും ഷോട്ട്പുട്ടിലും കൗർ സ്വർണം നേടി.

തൊണ്ണൂറ്റി മൂന്നാം വയസിലാണ് കൗർ ഓടുവാൻ തുടങ്ങിയത്. പ്രചോദനമായത് എഴുപത്തെട്ടുകാരനായ മകനും. നൂറാം വയസിലും കാൽമുട്ടിലോ നട്ടെല്ലിലോ ഹാർട്ടിലോ യാതൊരു അസുഖം ഇല്ലാത്ത കൗറിന് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഇവർ നേടിയ മെഡലുകൾ.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ