രജിസ്റ്റർ ടു കാമ്പയിനുമായി ഫോമ
Thursday, September 1, 2016 7:58 AM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) നേതൃത്വത്തിൽ, അമേരിക്കൻ മലയാളികളെ, പ്രത്യേകിച്ച് യുവജനതയെ അമേരിക്കൻ രാഷ്ര്‌ടീയത്തിലേക്ക് നയിക്കുവാനും അമേരിക്കൻ രാഷ്ര്‌ടീയത്തിൽ മലയാളികളുടെ പങ്ക് വ്യക്‌തമാക്കുവാനുമായി ‘രജിസ്റ്റർ ടു വോട്ട്’ കാമ്പയിൻ സംഘടിപ്പിക്കുന്നു.

നോർത്ത് അമേരിക്കയിലെ വലിയ മലയാളി സംഘടനയായ ഫോമായിൽ ഇന്ന് പതിനൊന്നു റീജണുകളിലായി ഏകദേശം 65 അംഗ സംഘടനകളുണ്ട്. ഈ സംഘടനകളുടെ ഒരു വർഷത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന പരിപാടിയാണ് മലയാളത്തിന്റെ സ്വന്തം ഓണാഘോഷം. ഈ ഓണക്കാലത്ത് ഫോമായുടെ എല്ലാ അംഗ സംഘടനകളിലും രജിസ്റ്റർ ടു വോട്ട് ബൂത്തുകൾ സ്‌ഥാപിക്കുവാനും അതിലൂടെ കൂടുതൽ മലയാളികൾ അമേരിക്കൻ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നതിൽ ഭാഗവാക്കാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ഫോമ മുന്നിട്ടിറങ്ങുകയാണ്.

അതാത് റീജണുകളിലെ ആർവിപിമാരും (റീജണൽ വൈസ് പ്രസിഡന്റ്), നാഷണൽ കമ്മിറ്റി മെംബർമാരും അംഗ സംഘടനകളിൽ ഇതിനു നേതൃത്വം നൽകും.

പുതുതായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുവാനും നാടിന്റെ തനിമയൊട്ടും പോകാതെ ഓണം ആഘോഷിക്കുവാനും നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ളീാമമ.രീാ/മൈീരശമശേീിെ/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ സംസ്‌ഥാനത്തുള്ള ഫോമായുടെ അംഗ സംഘടനയാണെന്ന് കണ്ടെത്തുക. ശേഷം അവരുമായി ബന്ധപ്പെട്ട് ഓണാഘോഷത്തിൽ പങ്കെടുക്കുക. ഫോമായുടെ ഈ സംരംഭത്തിന്റെ മറ്റോരു വശം, അടുത്ത വർഷങ്ങളിൽ അമേരിക്കൻ രാഷ്ര്‌ടീയത്തിൽ കൂടുതൽ മലയാളികളെ എത്തിക്കുക എന്നതാണ്.

വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കൽ 773 516 0722, ലാലി കളപ്പുരക്കൽ 516 232 4819, വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952, ജോമോൻ കുളപ്പുരക്കൽ 863 709 4434.

<ആ>റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്