2017 സമ്മർ ഇന്റേൺഷിപ്പിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു
Friday, September 2, 2016 2:02 AM IST
വാഷിംഗ്ടൺ: ഫെഡറൽ ഗവൺമെന്റ് ഏജൻസിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (ഉഛട) സമർത്ഥരായ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം അമേരിക്കൻ സിവിൽ സർവീസിലോ, ഫോറിൻ സർവീസിലോ സേവനംചെയ്യുന്നതിനുള്ള സുവർണാവസരം ഒരുക്കുന്നു. സ്റ്റൈപന്റോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെയുള്ള അൺപെയിഡ് സ്റ്റുഡന്റ് ഇന്റേൺഷിപ്പിനു 2017 സമ്മർ സീസണിലേക്ക് പരിഗണിക്കാനായി കോളേജ് വിദ്യാർത്ഥികളിൽനിന്നും ഒക്ടോബർ 14 വരെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനിൽ നിശ്ചിതതിയതിയ്ക്കു മുൻപ് സമർപ്പിച്ചിരിക്കണം.

അമേരിക്കയിലും വിവിധ വിദേശരാജ്യങ്ങളിലുമായി വിന്യസിച്ചുകിടക്കുന്ന 270 ൽ പരം യുഎസ്. എംബസികളിലും, കോൺസുലേറ്റുകളിലും, അമേരിക്കൻ മിഷനുകളിലും സമീപ ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള നയതന്ത്രപ്രധാനമായ തസ്തികകളിൽ ജോലിചെയ്യുന്നതിനായാണ് അമേരിക്കൻ വിദേശകാര്യവകുപ്പ് പഠനത്തിലും, പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന കോളേജ് വിദ്യാർത്ഥികളെ അന്വേഷിക്കുന്നത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ വിവിധ ഓഫീസുകളിൽ ഉന്നത ഉദ്യോഗസ്‌ഥരോടൊപ്പം ജോലിചെയ്ത്് അവനവന്റെ കഴിവും സാമർത്ഥ്യവും തെളിയിക്കുന്നതിനുള്ള നല്ല അവസരം. മാത്രമല്ല ചിട്ടയായ ഈ പരിശീലനത്തിലൂടെ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കുന്നതിനും, ഭാവിയിൽ വിദേശത്തോ, സ്വദേശത്തോ ഒരു നല്ല തൊഴിൽ നേടിയെടുക്കുന്നതിനും സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സഹായിക്കും.

അപേക്ഷകനു വേണ്ട ഏറ്റവും കുറഞ്ഞയോഗ്യതകൾ
1. യുഎസ് പൗരനായിരിക്കണം
2. ഒരു അംഗീകൃത കോളേജിലോ സർവകലാശാലയിലോ ഫുൾ ടൈം സ്റ്റുഡന്റ് ആയി ഡിഗ്രി പ്രോഗ്രാമിനു രജിസ്റ്റർ ചെയ്തിരിക്കണം
3. മികച്ച വിദ്യാഭ്യാസനിലവാരം പുലർത്തുന്നവരാകണം
4. ബാക്ക്ഗ്രൗണ്ട് പരിശോധന വിജയകരമായി പൂർത്തിയാക്കണം

പുറംലോകവുമായി അമേരിക്കയെ ബന്ധപ്പെടുത്തുന്നതും, അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതും യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ ഉദ്യോഗസ്‌ഥരാണ്. അതിൽ സ്റ്റുഡന്റ് ഇന്റേൺസും ഉൾപ്പെടും. ബിസിനസ്, പബ്ലിക് അഡ്മിനിസ്റ്റ്രേഷൻ, സോഷ്യൽ വർക്ക്, ഇക്കണോമിക്സ്, ഇൻഫർമേഷൻ മാനേജ്മെന്റ്, ജേർണലിസം, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ ആന്റ് എൻജിനീയറിംഗ് സയൻസസ്, തുടങ്ങിയ വിഷയങ്ങളും, വിദേശകാര്യവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഐശ്ചികമായി തെരഞ്ഞെടുത്തു പഠിക്കുന്നവർക്കാണ് മുൻഗണന. ഓരോരുത്തർക്കും ലഭിക്കുന്ന തസ്തികയും, ജോലിചെയ്യുന്ന ഓഫീസുമനുസരിച്ച് ജോലിയിൽ വ്യത്യാസമുണ്ടാകും.

പത്ത് ആഴ്ച്ച നീണ്ടുനിൽക്കുന്ന 2017 സമ്മർ സ്റ്റുഡന്റ് ഇന്റേൺഷിപ്പിനു ചേരണമെങ്കിൽ 2016 ഒക്ടോബർ 14 നു മുമ്പു അപേക്ഷ സമർപ്പിച്ചിരിക്കണം. ഇത് അൺപെയിഡ് ഫുൾടൈം പ്രോഗ്രാം ആണ്. ഇന്റേൺഷിപ്പ് കാലയളവിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുകയില്ല. ശമ്പളമില്ലെങ്കിൽ കൂടിയും ഈ പരിശീലനത്തിൽനിന്നും ലഭിക്കുന്ന പ്രയോജനങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ വളരെയധികം വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഒന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മന്റ് നൽകുുന്ന പരിശീലനപരിപാടി.

ഓൺലൈനിൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ വേേു://രമൃലലൃെ.െമേലേ.ഴീ്/ശിലേൃി/െേൗറലിശേിലേൃിവെശുെ എന്ന വെബ്സൈറ്റിൽ നിന്നോ, സ്റ്റുഡന്റ് പ്രോഗ്രാം ഓഫീസിലെ 202 261 8888 എന്ന നമ്പരിൽ നിന്നോ അറിയാം.
വേേുെ://ംംം.ൗമെഷീയെ.ഴീ് എന്ന വെബ്സൈറ്റിലും വിശദവിവരങ്ങൾ ലഭ്യമാണ്.

<യ> റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ