വൈദീക സമ്മേളനം 2016 സെപ്റ്റംബർ 12 മുതൽ 15 വരെ
Saturday, September 10, 2016 4:09 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം സെപ്റ്റംബർ 12 മുതൽ 15 തീയതികളിൽ ഡേരിയൻ കാർമലേറ്റ് സ്പിരിച്വൽ സെന്ററിൽ (8419 ആമശഹ്യ ഞറ, ഉമൃൃശലി, കഘ 60561) വച്ച് നടത്തപ്പെടും.

12–ന് തിങ്കളാഴ്ച വൈകുന്നേരം ആറിനു ആരംഭിക്കുന്ന സമ്മേളനം 15–നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ അവസാനിക്കും. 13–നു ചൊവ്വാഴ്ച സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വൈദീക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും, തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ ഷിക്കാഗോ അതിരൂപതാംഗമായ റവ ലൂ കാമെല്ലി ക്ലാസ് നയിക്കും. രൂപതയുടെ വിവിധ അജപാലന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും. അമ്പത്തിമൂന്ന് വൈദീകർ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി രൂപതാ ചാൻസിലർ റവ. ഡോ സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം