സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി: കുവൈത്ത് കെകെബി ടീം കിരീടം നേടി
Monday, September 12, 2016 3:13 AM IST
ഷിക്കാഗോ: സോഷ്യൽ ക്ലബ്ബിന്റെ നാലാമതു വടംവലി മത്സരത്തിൽ കുവൈത്ത് കെകെബി ടീം തുടർച്ചയായ രണ്ടു സെറ്റുകളും കരസ്‌ഥമാക്കി കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ കോട്ടയം കിംഗിസിനെ പരാജയപ്പെടുത്തി ഒന്നാം സ്‌ഥാനം നേടി.

സ്റ്റീഫൻ കിഴക്കേക്കുറ്റ് സ്പോൺസറും ബിനോയി നെല്ലികുഴിയിൽ ക്യാപ്റ്റനും തങ്കച്ചൻ കുരുവിള കോച്ചുമായുള്ള കുവൈത്ത് കെകെബിക്ക് ഒന്നാം സ്‌ഥാനവും ഡിബിൻ വിലങ്ങുകല്ലേൽ ക്യാപ്റ്റനും ജെയിസ് ചെറുകര കോച്ചുമായുള്ള കോട്ടയം കിംഗ്സിന് രണ്ടാം സ്‌ഥാനവും, ഷൈബു കിഴക്കേക്കുറ്റ് ക്യാപ്റ്റനും സൈമൺ ചക്കാലപ്പടവിൽ കോച്ചുമായുള്ള ഉഴവൂർ സെന്റ് സ്റ്റീഫൻസ് മൂന്നാം സ്‌ഥാനവും ഫിലിപ്പ് . കെ.സൈമൺ കല്ലറാനിയിൽ ക്യാപ്റ്റനുമായുള്ള കുവൈറ്റ് കെകെബി ടീം നാലാം സ്‌ഥാനവും കരസ്‌ഥമാക്കി. മികച്ച കോച്ചായി തിരഞ്ഞെടുത്തത് കുവൈത്ത് കെകെബിയുടെ തങ്കച്ചൻ കുരുവിളയാണ്. മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോൺസർ ചെയ്ത കാഷ് അവാർഡും കുര്യൻ പെരികലം മെമ്മോറിയൽ ട്രോഫിയും നൽകി.

ഷിക്കാഗോ ട്രോളി പുള്ളേഴ്സ്, ഹൂസ്റ്റൺ കില്ലേഴ്സ്, കാനഡ കോട്ടയം ബ്രദേഴ്സ്, ടാമ്പാ ടസ്ക്കേഴ്സ്, ഷിക്കാഗോ റഫ് ഡാഡീസ്, അറ്റ്ലാന്റാ ബുൾസ്, ഷിക്കാഗോ കോട്ടയം കിംഗ്സ് സെവൻസ്, അരീക്കര അച്ചായൻസ് എന്നീ ടീമുകളും മത്സരങ്ങളിൽ മാറ്റുരച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ12ാമ2.ഷുഴ മഹശഴി=ഹലളേ>

വനിതകളുടെ വടംവലി മത്സരത്തിൽ മാത്യു തട്ടാമറ്റം മാനേജരും ഡോണി വെണ്ണലേൾരി കോച്ചും റ്റോസ്മി കൈതക്കത്തൊട്ടി ക്യാപ്റ്റനുമായുള്ള ചിക്കാഗോ സെന്റ് ജൂഡ് ടീം ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. രണ്ടാം സ്‌ഥാനം ഷിക്കാഗോ ലൂർദ്ദ് മാതാ ടീമിനാണ്. ജസ്മോൻ പുറമടം മാനേജരും ജോണിക്കുട്ടി പിള്ളവീട്ടിൽ കോച്ചും ഷൈനി പട്ടരുമഠം ക്യാപ്റ്റനുമായിരുന്നു. ഷിക്കാഗോ റഫ് മമ്മീസ് ടീമും പങ്കെടുത്തു.

പുരുഷന്മാരുടെ മത്സരത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ ടീമിന് ജോയി നെടിയകാലായിൽ സ്പോൺസർ ചെയ്ത 3001 ഡോളറും മാണി നെടിയകാലായിൽ എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്ത 2001 ഡോളറും എവർറോളിംഗ് ട്രോഫിയുമാണ് രണ്ടാം സമ്മാനമായി നൽകിയത്. മൂന്നാം സമ്മാനം കുളങ്ങര ഫാമിലി സ്പോൺസർ ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകി. നാലാം സ്‌ഥാനം ലഭിച്ച ടീമിന് ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 501 ഡോളറും ബിജു കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകി.

വടംവലി മത്സരം ക്നാനായ റീജിയൺ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങായ സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ് മാത്യു തട്ടാമറ്റം (പിആർഒ) എന്നിവർ വടംവലി മത്സരത്തിന് നേതൃത്വം നൽകി. ജോസ് ഇടിയാലി, നിണൽ മുണ്ടപ്ലാക്കൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. തോമസ് പുത്തേത്താണ് സെക്യൂരിറ്റി ടീമിന് നേതൃത്വംനൽകിയത്. അഭിലാഷ് നെല്ലാമറ്റം (രജിസ്ട്രേഷൻ), ബിനു കൈതക്കത്തൊട്ടി (റൂൾസ് * റഗുലേഷൻ), ജിൽസ് വയലുപടിയാനിക്കൽ (ഫസ്റ്റ് എയ്ഡ്), സൈമൺ ചക്കാലപടവിൽ (അക്കോമഡേഷൻ), ജോസ് മണക്കാട്ട് (റിസപ്ഷൻ * പ്രോഗ്രാം), ബിജു കരികുളം (ഫൈനാൻസ്), പീറ്റർ കുളങ്ങര (ഗതാഗതം), ബെന്നി മച്ചാനിക്കൽ (ഭക്ഷണം), അലക്സ് പടിഞ്ഞാറേൽ (ഹോസ്പിറ്റാലിറ്റി), ജോമോൻ തൊടുകയിൽ (റാഫിൾ), ഷാജി നിരപ്പിൽ (അവാർഡ്), അബി കീപ്പാറ (യൂണിഫോം), സജി മുല്ലപ്പള്ളി (ഘോഷയാത്ര), റ്റിറ്റോ കണ്ടാരപ്പിള്ളി (ഫെസിലിറ്റി), അനിൽ മറ്റത്തിക്കുന്നേൽ (ഫോട്ടോ * വീഡിയോ), ടോമി എടത്തിൽ (ഔട്ട്ഡോർ എന്റർടെയ്ൻമെന്റ്). സജി പൂതൃക്കലിന്റെ നാടൻ സ്റ്റൈലിലുള്ള കമന്ററി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഈ പരിപാടി ലൈവ് സംപ്രേഷണം ചെയ്ത കെവി ടിവി, ഏഷ്യാനെറ്റ്, ജോയിച്ചൻ പുതുക്കുളം ഡോട്ട്കോം, സംഗമം, കേരള എക്സ്പ്രസ്, ഫോട്ടോ എടുത്ത ഡൊമിനിക് ചൊള്ളന്തേൽ എന്നിവരോട് സോഷ്യൽ ക്ലബിന്റെ കടപ്പാട് അറിയിക്കുന്നു.

തുടർന്നു നടന്ന ഓണാഘോഷം മലയാളത്തനിമ കൊണ്ടും തനിമയാർന്ന പരിപാടികൊണ്ടും പ്രത്യേകതയാർന്ന ഓണമായി മാറി. പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ വെൽകം ഡാൻസ് ഈ വർഷത്തെ ഓണത്തിന്റെ ഏറ്റവും പ്രത്യേകതയായിരുന്നു. പതിവുപോലെ സാബു എലവുങ്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടെ മഹാബലിക്കു വരവേല്പ് നൽകി. രാജു മാനുങ്കൽ ആണ് മാവേലിയായി വേഷമിട്ടത്. രാജു തട്ടാമറ്റം വാമനനായി വേഷമിട്ടു. ജോസ് മണക്കാട്ടാണ് എംസിയായി പ്രവർത്തിച്ചത്.

അതിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അദ്ധ്യക്ഷനായിരുന്നു. മുഖ്യാതിഥി ജോസഫ് കെ. ജയിംസ് (ഉശൃലരേീൃ ീള കഘ ഋാലൃഴലിര്യ ങമിമഴലാലിേ അഴലിര്യ), ഫാ. തോമസ് മുളവനാൽ, സാജു കണ്ണമ്പള്ളി, സിറിയക് കൂവക്കാട്ടിൽ, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇണ്ടിക്കുഴി, പ്രദീപ് തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. ജനറൽ കൺവീനർ സിറിക് കൂവക്കാട്ടിൽ സ്വാഗതം ആശംസിച്ചു. അതിനുശേഷം നടന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം