ഡാളസ് സൗഹൃദ വേദി ഓണം ആഘോഷിച്ചു
Thursday, September 15, 2016 6:47 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദി ‘ഓണം 2016’ എന്ന പേരിൽ സെപ്റ്റംബർ 10 നു കാരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

രാവിലെ 10.30ന് മുഖ്യാതിഥി ഡോ.എം.വി.പിള്ള നിലവിളക്കു തെളിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നൽകി. പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ, ഏബ്രഹാം തെക്കേമുറി (ലിറ്റററി സൊസൈറ്റി പ്രസിഡന്റ), കെ. സുശീന്ദ്രൻ (ചെയർമാൻ, ഡിബിഎസ്എസ്, മുംബൈ) എന്നിവർ സംസാരിച്ചു.

ഓണാഘോഷ പരിപാടിയുടെ മെഗാ സ്പോണോർ ഏലിക്കുട്ടി ഫ്രാൻസിസ്, ഗ്രാന്റ് സ്പോൺസറുമാരായ ഹരി പിള്ള സി.പി.എ, ബിജു (കോസ്മോസ് എയർ ട്രാവൽസ്), ഡോ.എബി.എ.ജേക്കബ് (പ്രീമിയർ ഡെന്റൽ കെയർ) എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

താലപ്പൊലിയേന്തിയ വനിതകളുടെയും ചെണ്ട വാദ്യ മേളങ്ങളുടെയും അകമ്പടിയോടുകൂടി മാവേലി എഴുന്നള്ളത്ത് നടത്തി. സ്റ്റേജിൽ എത്തിയ മാവേലി ഡാളസിലെ മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഡാളസിലെ യുവ ഗായിക ഐറിൻ കലൂരിന്റെ ഗാനത്തോടുകൂടി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസിലെ പ്രസിദ്ധ തിരുവാതിര ടീം ചഞ്ചൽസ് തിരുവാതിരയും റിഥം ഓഫ് ഡാളസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ ബോളി വുഡ്, സിനിമാറ്റിക് ഡാൻസുകൾ, അനു ജയിംസ്, സജി തോമസ് എന്നിവരുടെ ഗാനങ്ങളും ജിമ്മിയും ഷൈനിയും ചേർന്നു പാടിയ യുക്മ ഗാനവും അജയകുമാർ സുകു വർഗീസ് റൂബി തോമസ് എന്നിവർ ചേർന്നു പാടിയ കവിതയും വിനോദ് ചെറിയാൻ അവതരിപ്പിച്ച ഓട്ടൻ തുള്ളലുംഇവാ വിൻസെന്റിന്റ ഡാൻസും വീണ ഡാൻസ് ഗ്രൂപ്പിന്റെ തിരുവാതിര, സാറാ ചെറിയാനും ഹെന്ന ജോർജും അവതരിപ്പിച്ച ഓണ സ്കിറ്റ് തുടങ്ങിയവ ഡാളസ് സൗഹൃദ വേദിയുടെ ഓണഘോഷത്തിന്റെ ഭാഗമായിരുന്നു. ഡോ.നിഷ ജേക്കബ് പരിപാടിയുടെ മോഡറേറ്ററായിരുന്നു. സുകു വർഗീസ് നന്ദി പറഞ്ഞു. തുടർന്നു നടന്ന ഓണസദ്യയോടുകൂടി പരിപാടികൾ സമാപിച്ചു.
<ശാഴ െൃര=/ിൃശ/2016ലെുേ15റമഹമൈ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>