കേരള അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 18ന്
Friday, September 16, 2016 8:22 AM IST
ഷിക്കാഗോ: വെസ്റ്റേൺ സബർബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ നാല്പതാമത് ഓണാഘോഷം സെപ്റ്റംബർ 18നു (ഞായർ) ഡൗണേഴ്സ് ഗ്രോവിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അ്ലൃ്യ ഇീീില്യ ടരവീീഹ (1400 ങമുഹല അ്ല ഉീംിലൃെ ഏൃീീ്ല)–വിവിധ കലാപരിപാടികളോടെ അരങ്ങേറും. ഉച്ചകഴിഞ്ഞു 2.30–നു ഓണസദ്യയോടെ നടത്തുന്ന ഓണാഘോഷത്തിൽ ചെണ്ടമേളം, തിരുവാതിര, ഫ്യൂഷൻ ഡാൻസ്, പൊതുസമ്മേളനം, സുനിൽ പിള്ളയുടെ ഗാനമേള, നൃത്തം, സമ്മാന കൂപ്പൺ നറുക്കെടുപ്പ് എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

വിവിധ സാംസ്കാരിക–രാഷ്ട്രീയ– സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്‌തികൾ ആഘോഷങ്ങളിൽ പങ്കുചേരും.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം