ലോസ്ആഞ്ചലസിൽ കലയുടെ ഓണാഘോഷം സെപ്റ്റംബർ 24–ന്
Saturday, September 17, 2016 2:40 AM IST
ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസിന്റെ (കല) മുപ്പത്തൊമ്പതാമത് ഓണാഘോഷം സെപ്റ്റംബർ 24–നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോർവാക്കിലുള്ള പയനിയർ ബുളവാഡിലെ സനാദൻ ധർമ്മ ടെമ്പിൾ ഓഡിറ്റോറിയത്തിൽ (മെിമമേി ഉവമൃാമ ഠലാുഹല അൗറശേീൃശൗാ, 15311 ജശീിലലൃ ആഹ്റ, ചീൃംമഹസ, ഇഅ) രാവിലെ 11.30–നു ഓണാഘോഷങ്ങൾക്ക് തുടക്കംകുറിക്കും.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേൺ കാലിഫോർണിയയിലെ മലയാളി സമൂഹം ഒന്നായി കലയുടെ ഓണാഘോഷങ്ങളിൽ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരേയാണ്. ഓണസദ്യയ്ക്കുശേഷം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയുടെ എഴുന്നള്ളത്ത്, തുടർന്നു തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.

കേരളത്തനിമയിൽ പരമ്പരാഗത ഓണവസ്ത്രങ്ങൾ അണിഞ്ഞ് 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫാഷൻ ഷോ, കല മലയാളി ബാലിക * ബാലൻ ഈവർഷത്തെ ഓണാഘോഷങ്ങളുടെ തിലകക്കുറിയായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി കലയുടെ ലൈഫ് മെമ്പേഴ്സിനെ ആദരിക്കും. ഓണം റാഫിൾ നറുക്കെടുപ്പ് തദവസരത്തിൽ നടക്കും. കല– ഗെയിം ഡേയിൽ വിവിധ കലാ–കായിക മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകുന്നതാണ്.

റോഷൻ പുത്തൻപുരയിലും രശ്മി നായരുമാണ് പ്രോഗ്രാം കോർഡിനേറ്റേഴ്സ്. താലപ്പൊലിയുടെ ചുമതല സുജ ഔസോയ്ക്കാണ്. ഓണസദ്യയ്ക്കു നേതൃത്വം നൽകുന്നത് ജോൺ മുട്ടം, സുകുമാരൻ നായർ, റോഷൻ പുത്തൻപുരയിൽ, ജോൺസൺ ചീക്കൻപാറ, ആനന്ദ് കുഴിമറ്റത്തിൽ, ജിമ്മി ജോസഫ്, പി.ജെ. ജോസഫ്, ജോൺ മത്തായി, ജോർജുകുട്ടി പുല്ലാപ്പള്ളിൽ എന്നിവരാണ്.

കലയുടെ മുപ്പത്തൊമ്പതാമത് ഓണാഘോഷത്തിൽ പങ്കുചേർന്ന് വിജയപ്രദമാക്കുവാൻ എല്ലാവരേയും സ്നേഹാദരങ്ങളോടെ പ്രസിഡന്റ് സോദരൻ വർഗീസ്, സെക്രട്ടറി അൻജു ദീപു, ട്രഷറർ സണ്ണി നടുവിലേക്കുറ്റ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്ഷണിച്ചു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം