സുബ്രഹ്മണ്യൻ സ്വാമിക്ക് ഡാളസിൽ ഉജ്‌ജ്വല സ്വീകരണം
Saturday, September 17, 2016 8:31 AM IST
ഡാളസ്: ഗ്ലോബൽ ഹിന്ദു ഹെരിറ്റേജ് ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് ഡാളസിലെത്തിയ ഇന്ത്യൻ രാജ്യസഭാംഗവും സീനിയർ ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമിക്ക് ഉജ്‌ജ്വല സ്വീകരണം നൽകി.

സെപ്റ്റംബർ 13ന് പ്ലാനോ ഹാളിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. പ്രകാശ് റാവു സ്വാമിയെ സദസിനു പരിചയപ്പെടുത്തി. തുടർന്നു സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിച്ചു.

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സുബ്രഹ്മണ്യൻ സ്വാമി വിവിധ മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സമന്വയിക്കുന്ന ഒരു കുടുംബമാണ് അമേരിക്ക. ഇതിനു സമാനമായ രാജ്യമാണ് ഇന്ത്യ. ഇവിടെ വ്യത്യസ്ത മതങ്ങളിലുളളവർക്ക് അവരവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനും ഏകോദര സഹോദരങ്ങളെപോലെ കഴിയുന്നതിനുമുളള സ്വാതന്ത്ര്യം ഭരണഘടന നൽകിയിട്ടുണ്ടെന്ന് ഡോ. സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ഹിന്ദൂയിസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുളള ഉത്തരവാദിത്വം ഓരോ പൗരനലിനും നിക്ഷിപ്തമാണ്. അതോടൊപ്പം ക്രൈസ്തവ, മുസ്ലിം മതമൂല്യങ്ങളും സംരക്ഷിക്കുവാനും ബാധ്യസ്‌ഥരാണെന്നു പറഞ്ഞു.

ഡാളസിൽ നിന്നുളള വിവിധ ഹൈന്ദവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഡോ. കിഷോർ (പ്രസിഡന്റ് ഡിഎഫ്ഡബ്യു ഹിന്ദു ക്ഷേത്രം), ഡോ. ജയ്കുമാർ, പ്രശാന്ത് പട്ടേൽ, ഡോ. അനൂപ് ഷെട്ടി, ഡോ. രേണുക തുടങ്ങിയവർ സമ്മേളനത്തിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ
<ശാഴ െൃര=/ിൃശ/2016ലെുേ17െംമാശശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>